സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയ നടപടിക്ക് സ്റ്റേ

നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തത്. സാന്ദ്ര തോമസ് നൽകിയ ഉപഹർജിയെ തുടർന്നാണ് കോടതി ഉത്തരവ്. കേസിൽ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ സംഘടനയിൽ സാന്ദ്ര തോമസ് അംഗമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. തനിക്ക് നേരിട്ട ദുരനുഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ നവംബർ ആദ്യവാരമാണ് സംഘടനാ അംഗത്വത്തിൽ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ […]

Continue Reading

ഇടത് ചായ്‌വുള്ള സംഘടന: ക്ഷണം നിരസിച്ച് സാന്ദ്രാ തോമസ്

കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം ആലോചിച്ചത് ഇടത് ആഭിമുഖ്യമുള്ള നിർമാതാക്കളുടെ സംഘടനയെന്ന് നിർമാതാവ് സാന്ദ്രാ തോമസ്. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു. ‘വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ’ എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാർ ചില നിർമാതാക്കൾക്ക് അയച്ചിരുന്നത്. ചിലരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. നിർമാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യമെന്ന് കത്തിന്റെ രണ്ടാംഖണ്ഡികയിൽ വ്യക്തമാക്കിയിരുന്നു. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും ഉയർത്തിപ്പിടിക്കുകയെന്നും ഇതിൽ […]

Continue Reading

ഫ്രീ ടിക്കറ്റിൽ ആളെകുത്തിക്കയറ്റി സിനിമയുടെ ‘വ്യാജ വിജയങ്ങൾ’ ആഘോഷിക്കുന്നു, സാന്ദ്രാ തോമസ് പരാതി നൽകി

കൊച്ചി : മലയാള സിനിമയിലെ വ്യാജ പ്രൊമോഷനെതിരെ ഒരു വിഭാഗം സിനിമാ നിർമാതാക്കൾതന്നെ രംഗത്ത്. ലാഭവിഹിതം പെരുപ്പിച്ചുകാട്ടാൻ ഇടനില സംഘങ്ങളെ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് നിർമാതാവ് സാന്ദ്രാ തോമസ് പ്രോഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകി. മലയാളത്തിലിറങ്ങുന്ന ചെറുതും വലുതുമായ സിനിമകളുടെ നിർമാതാക്കളിൽ പലരും കാണികൾ കൈവിടുന്ന ഘട്ടമെത്തുമ്പോഴാണ് വ്യാജ റേറ്റിങ് ഉണ്ടാക്കുന്ന ഇടനില സംഘങ്ങളെ തേടിയെത്തുന്നത്. തിയേറ്ററുകളിലേക്ക് കാണികളെ എത്തിക്കുകയും, വ്യാജ റേറ്റിങ് ഉണ്ടാക്കുകയുമാണ് ഇവർ ചെയ്യുക. ഇത്തരം അനാവശ്യ പ്രവണതകൾ തടയണമെന്നാവശ്യപ്പെട്ടാണ് നിർമാതാവ് സാന്ദ്രാ തോമസ് പ്രൊഡ്യുസേഴ്സ് […]

Continue Reading