കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലയ്ക്ക് വാങ്ങി’; പരിഹാസവുമായി സന്ദീപ് വാര്യർ

പാലക്കാട്: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ പരിഹാസവുമായി കോൺ​ഗ്രസ് വക്താവ് സന്ദീപ് വാര്യർ. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ടെന്നും കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലയ്ക്കു വാങ്ങിയെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരിച്ചത്. ‘കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡന്റായി വരുന്നു. അന്ന് ജിയെ കാലുവാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിൻ്റെ പണി കിട്ടാനാണ് […]

Continue Reading

പാലക്കാട്ട് ബിജെപിയുടെ അടിവേര് മാന്തി യുഡിഎഫ്;സന്ദീപ് വാര്യർ

പാലക്കാട്: മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഫ് മാന്തിയെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ‘സന്ദീപ് വാര്യർ ചീള് കേസാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ബലിദാനികളെയാണ് ബിജെപി വഞ്ചിച്ചിരിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ്. സുരേന്ദ്രൻ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപ്പെടില്ല. എന്നാലിപ്പോള്‍ അദ്ദേഹം രാജിവെക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്”- സന്ദീപ് വാര്യര്‍ പറഞ്ഞു. പാൽ സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, പാർലമെന്റിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ. ഇങ്ങനെ കൃഷ്ണകുമാറും […]

Continue Reading

സന്ദീപ് വാര്യറെ മുറുകെ പിടിക്കണം;കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

പാലക്കാട്: സന്ദീപ് വാര്യറെ മുറുകെ പിടിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം കാണിക്കുന്നതാണ് ഈ നാടകം. സ്നേഹത്തിന്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ വലിയ കസേരകൾ ലഭിക്കുമാറാകട്ടെയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ‘സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെയോ ബിജെപിയേയോ ബാധിക്കില്ല. അപ്രസക്തമായ വിഷയമാണ്. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പരാജയം മണത്തു. യുഡിഎഫ് തകർന്ന് തരിപ്പണമാകും. ഇതെല്ലാം നേരത്തെ ഉണ്ടാക്കിയ തിരക്കഥയാണ്, കോണ്‍ഗ്രസ് കാര്യങ്ങളൊക്കെ ശരിയായി മനസിലാക്കി […]

Continue Reading