സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; മധ്യപ്രദേശിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

 ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.പ്രതിയെന്ന് സംശയിക്കുന്നയാളെ മധ്യപ്രദേശിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. വ്യാഴാഴ്ച പുലർച്ചെ ബാന്ദ്രയിലെ വീട്ടിൽ നടന്ന ആക്രമണത്തിൽ 54 കാരനായ നടന് കഴുത്തിലും നട്ടെല്ലിന് സമീപവുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിൽ എത്തിച്ച സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.അദ്ദേഹം അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്.നടൻ […]

Continue Reading