പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ വക്താവെന്ന് മുഖപത്രം ഓര്‍ഗനൈസര്‍
സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരെ വീണ്ടും ആര്‍എസ്‌എസ് മുഖപത്രം ഓര്‍ഗനൈസര്‍. പൃഥിരാജ് രാജ്യവിരുദ്ധരുടെ വക്താവെന്ന് ഓർഗനൈസർ. സേവ് ലക്ഷദ്വീപ് പ്രചാരണത്തിന് പിന്നില്‍ പൃഥിരാജ് ആയിരുന്നുവെന്നും, സിഎഎയ്ക്കെതിരെ പൃഥിരാജ് കള്ളം പ്രചരിപ്പിച്ചുവെന്നും ആർഎസ്‌എസ് മുഖപത്രം. മുനമ്പം വിഷയത്തിലും ബംഗ്ളദേശില്‍ ഹിന്ദുക്കളെ ആക്രമിച്ചപ്പോഴും മിണ്ടിയില്ലെന്നും ഓര്‍ഗനൈസര്‍ കുറ്റപ്പെടുത്തുന്നു. അതിനിടെ എമ്ബുരാൻ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹൻലാല്‍ എഴുതിയ ഫേസ്‍ബുക്ക് പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്‍തിരുന്നു.
Continue Reading