പാലക്കാട്‌ പൂത്തറയിൽ ബസ് കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി; പത്തോളം പേർക്ക് പരുക്ക്

പാലക്കാട്‌ കണ്ണമ്പ്ര ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞു കയറി അപകടം. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്ക് പരുക്കേറ്റു. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയിലാണ് അപകടം നടന്നത്. സമീപത്ത് വീടിന്‍റെ നിർമ്മാണ പ്രവർത്തികൾ കഴിഞ്ഞ ശേഷം ബസ് കാത്ത് പുളിങ്കൂട്ടം തെന്നിലാപുരം റോഡിൽ പൂത്തറയിൽ റോഡരികിൽ ബസ് നിന്നവർക്കിടയിലേക്കാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചു കയറിയത്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് പരുക്കേറ്റ മൂന്നു സ്ത്രീകളെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റൊരു സംഭവത്തിൽ, എംസി […]

Continue Reading

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്ക്

കോഴിക്കോട് അരയിടത്ത്പാലത്ത് സ്വകാര്യബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്ക്. 30 പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരന് ഉൾപ്പടെ 2 പേർക്ക് ഗുരുതര പരുക്ക് പറ്റി. ബസ് ഉയർത്താനുള്ള ശ്രമങ്ങൾ തുടരുന്നു. വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. സ്കൂൾ കുട്ടികളടക്കം ബസിലുണ്ടായിരുന്നു. പരുക്കേറ്റ 27 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലം അവസാനിക്കുന്ന ഭാഗത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞെന്നാണ് വിവരം.പൊലീസും ഫയർ […]

Continue Reading

നിയന്ത്രണം തെറ്റിയ കാർ മരക്കുറ്റിയിൽ ഇടിച്ച് മറിഞ്ഞു; രണ്ടരവയസുകാരന് ദാരുണാന്ത്യം

നെടുമങ്ങാട് പുതുകുളങ്ങരയിൽ കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും രണ്ടരവയസുള്ള മകൻ ഋതിക് ആണ് മരിച്ചത്. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴി പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ച് കാർ മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീണു. കുട്ടിയുടെ മുകളിലേക്ക് കാർ മറിഞ്ഞാണ് ദാരുണാന്ത്യം. ഋതിക് […]

Continue Reading

കൊച്ചിയിൽ സ്കൂട്ടർ യാത്രക്കാരിയുടെ കാലിലൂടെ സ്വകാര്യ ബസ്‌ കയറിയിറങ്ങി

കൊച്ചി കടവന്ത്രയിൽ  സ്കൂട്ടർ യാത്രക്കാരിയുടെ കാലിലൂടെ സ്വകാര്യ ബസ്‌ കയറിയിറങ്ങി. എളംകുളം സ്വദേശിനി 59 കാരിയായ വാസന്തിക്കാണ്‌ ഗുരുതര പരുക്കേറ്റത്‌. വാസന്തിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട്‌ 6.30ഓടെ കടവന്ത്ര ജിസിഡിഎയ്ക്ക്‌ മുന്നിലായിരുന്നു അപകടം. ഇടയാർ – പിറവം റൂട്ടിലോടുന്ന സെന്റ്‌ ജോൺസ്‌ ബസാണ്‌ വാസന്തിയുടെ കാലിലൂടെ കയറിയത്‌.റോഡരികിൽ വാഹനത്തിലിരിക്കുമ്പോഴായിരുന്നു അപകടം. ബസ്‌ ഡ്രൈവർ ദിനേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

Continue Reading

എംസി റോഡിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

എം സി റോഡിൽ കോട്ടയം നാട്ടകം കോളേജ് ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. സ്വകാര്യ ബസിനു പിന്നിൽ ലോറിയും ലോറിയ്ക്ക് പിന്നിൽ കാറും ഇടിച്ചാണ് അപകടം. സ്വകാര്യ ബസിലെ യാത്രക്കാരിക്ക് നിസാര പരിക്കേറ്റു. ബസിൻ്റെ പിൻഭാഗത്തെ ചില്ല് പൊട്ടി. അപകടത്തിൽ മലപ്പുറം സ്വദേശിയുടെ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. മഹാരാഷ്ട്ര രജിസ്ട്രഷനിലുള്ള ലോറിയ്ക്കും സാരമായ കേടുപാട് പറ്റി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ചിങ്ങവനം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം […]

Continue Reading

കുന്നംകുളത്ത്‌ കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

കുന്നംകുളം: കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ കുന്നംകുളം പട്ടാമ്പി റോഡിൽ 7:15നാണ് അപകടം. ചിറ്റാട്ടുകര പൊന്നരാശ്ശേരി വീട്ടിൽ രാജി (45) യാണ്‌ അപകടത്തിൽ മരിച്ചത്‌. അപകടമുണ്ടാക്കിയ ബസ്സ്‌ നിർത്താതെ കടന്ന് കളഞ്ഞു. മകനുമൊത്ത്‌ ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക്‌ വരുകയായിരുന്നു രാജി. പുറകിൽ നിന്ന് വന്ന ബസ്സ്‌ ഇടിച്ചതിനെ തുടർന്ന് രാജി ബസ്സിനടിയിലേക്ക്‌ വീണു. തുടർന്ന് ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി. കുന്നംകുളം കക്കാടുള്ള മകളുടെ വീട്ടിൽ നിന്നും ചിറ്റാട്ടുകരക്ക്‌ പോകുന്നതിനിടെയായിരുന്നു അപകടം.

Continue Reading

പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് വയോധികന്‍ മരിച്ചു. കോഴിക്കോട് വാകയാട് സ്വദേശി അമ്മദ് ആണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ ബസ് വയോധികന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കോഴിക്കോട്- കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് ആണ് ഇടിച്ചത്. അതിനിടെ, പത്തനംതിട്ടയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട ന്യൂജന്‍ ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മുത്തൂര്‍ – മനക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപം നാലംഗ കൗമാരക്കാര്‍ നടത്തിയ റീല്‍സ് ചിത്രീകരണത്തിനിടെ ചൊവ്വാഴ്ച ഉച്ചയോടെ […]

Continue Reading