അടി, ഇടി…മാസായി സൂര്യ;റെട്രോ ട്രൈലെർ പുറത്ത്

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സൂര്യ ചിത്രം റെട്രോയുടെ മാസ് ട്രെയിലർ റിലീസ് ചെയ്തു. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്നതാണ് സിനിമ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. സൂര്യയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാമും ജോജുവും ​ഗംഭീര പ്രകടനം തന്നെ റെട്രോയിൽ കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. 1 മിനിറ്റും 14 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രനാണ്. ചിത്രം മെയ് 1ന് തിയറ്ററുകളില്‍ എത്തും.

Continue Reading

റെട്രോയുമായി സൂര്യ വരുന്നൂ;ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

സൂര്യ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് റെട്രോ. കാര്‍ത്തിക് സുബ്ബരാജാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റാണ് ശ്രദ്ധയാകര്‍ഷിക്കുന്നു, സൂര്യ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നാണ് ചിത്രത്തിന്റെ സംവിധായകൻ കാര്‍ത്തിക് സുബ്ബരാജ് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടാകും. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. […]

Continue Reading