വൈദ്യുതാഘാതമേറ്റ് താഴെ വീണ കാക്കയ്ക്ക് സിപിആർ നൽകി ജീവന്‍ രക്ഷിച്ച് അഗ്നിശമന സേനാംഗം
കൊയമ്പത്തൂർ: ഉത്തര്‍പ്രദേശില്‍ ബോധരഹിതനായ കുരങ്ങിന് പൊലീസുകാരന്‍ സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച സംഭവം നേരത്തെ സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും ഇടം പിടിച്ചിരുന്നു, എന്നാൽ ഇപ്പോൾ സമാന രീതിയിലുള്ള ഒരു സംഭവമാണ് സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈദ്യുതാഘാതമേറ്റ കാക്കയുടെ ജീവൻ രക്ഷിക്കുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. രാവിലെ എട്ടരയോടെ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഷോക്കേറ്റ് നിലത്തു വീണ കാക്കയെ കണ്ട് എത്തിയ തെങ്കാശി ജില്ലയിലെ സൗത്ത് പനവടാലിയില്‍ നിന്നുള്ള ഫയര്‍മാന്‍ വി […]
Continue Reading