ഉഗാണ്ടയുടെ വേഗറാണി റബേക്ക ചെപ്റ്റെഗി പെട്രോള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
മുന്‍ ആൺസുഹൃത്തിന്റെ പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ ഉഗാണ്ടയുടെ ഒളിംപിക്സ് അത്ലറ്റ് റബേക്ക ചെപ്റ്റെഗി മരിച്ചു. കായിക താരത്തിന്റെ വിയോഗം ഉഗാണ്ട ഗവണ്മെന്റ് സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സ് മാരത്തണില്‍ ഉഗാണ്ടയെ പ്രതിനിധീകരിച്ച് റബേക്ക മത്സരിച്ചിരുന്നു. ഞായറാഴ്ച പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ മുന്‍ കാമുകന് റബേക്കയ്ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സാരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയവെയാണ് മുപ്പത്തിമൂന്നുകാരിയായ റബേക്ക മരണത്തിന് കീഴടങ്ങിയത്. റബേക്കയും മുന്‍ ആൺസുഹൃത്തും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നിരുന്നതായി പ്രാദേശിക […]
Continue Reading