റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു

തിരുവനന്തപുരം: റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു കിലോ വീതം പഞ്ചസാര ലഭിക്കും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു വര്‍ഷം പഞ്ചസാര ക്ഷാമം നേരിട്ടത്. അതേസമയം വീണ്ടും പഞ്ചസാര വിതരണം ചെയ്യുമ്പോള്‍ പഞ്ചസാരയുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 27 രൂപയാണ് നിലവിലെ വില. നേരത്തെ 21 രൂപയ്ക്കാണ് പഞ്ചസാര നല്‍കിയിരുന്നത്.

Continue Reading

രണ്ട് മാസമായി വേതനമില്ല; സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്

തിരുവനന്തപുരം: രണ്ട് മാസമായി വേതനം ലഭിക്കാത്തതിൽ സമരവുമായി റേഷൻ വ്യാപാരികൾ. നവംബർ 19ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസിന് മുൻപിൽ ധർണയും നടത്തും. റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. ആയിരം രൂപ ഉത്സവബത്ത നൽകാത്തതിലും റേഷൻ വ്യാപാരികൾക്ക് എതിർപ്പുണ്ട്. അതിനിടെ, റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ഭക്ഷ്യവകുപ്പ് നീക്കം തുടങ്ങി.

Continue Reading