ഇ -കെവൈസിക്ക് സമയപരിധി മാർച്ച്‌ വരെ

തിരുവനന്തപുരം: മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ കെവൈസി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ- കെവൈസി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ/ താലൂക്ക് സപ്ലൈ ഓഫീസുകൾ മുഖാന്തിരം നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചിരികുന്നു.

Continue Reading

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനു പിന്നാലെയാണ് സമരം പിൻവലിച്ചത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകും.

Continue Reading