ദുരന്തഭൂമി മോദി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനം: രമേശ്‌ ചെന്നിത്തല

ആലപ്പുഴ: വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി സന്ദർശിക്കാത്തത് വയനാടിനോടുള്ള അവഹേളനമെന്ന് രമേശ് െചന്നിത്തല കുറ്റപ്പെടുത്തി.കേന്ദ്രമന്ത്രിമാർ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള കേന്ദ്ര വനം പരിസ്ഥിതിമന്ത്രിയുടെ പ്രസ്താവന തെറ്റാണ്.വർഷങ്ങൾക്ക് മുൻപു മുതൽ അവിടെ താമസിക്കുന്നവരാണ് ദുരന്തത്തിന് ഇരയായത്.അവിടെ ഖനനം ഇല്ല..കേന്ദ്രമന്ത്രി വിവിദ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയമില്ലാതെ കൈയും മെയ്യും മറന്ന് കേരളം ദുരന്തബാധിതരെ സഹായിക്കുകയാണ്.എന്നാൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തിയില്ല.ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നൽകണം, രമേശ്‌ ചെന്നിത്തല പറഞ്ഞു.

Continue Reading

പ്രതിപക്ഷ നേതാവുമായി ഭിന്നത തള്ളാതെ ചെന്നിത്തല; പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതികരണം

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളാതെ രമേശ് ചെന്നിത്തല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കേരളത്തിലെ കോൺഗ്രസ് അത് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. പ്ലസ് വൺ സീറ്റ്‌ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സീറ്റ് ഉയർത്തണം എന്നത് നിരന്തരം ഉള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. […]

Continue Reading