ട്രെയിൻ വന്നിട്ടും കൂസലില്ല, കുടചൂടി ട്രാക്കിൽ സുഖനിദ്ര; യുപിയിൽ നിന്നുള്ള ‘ഉറക്ക’ വിഡിയോ വൈറൽ

പ്രയാഗ്‌രാജ്∙ റെയിൽവേ ട്രാക്കിൽ കിടന്ന് സുഖമായി ഉറങ്ങുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ട്രെയിൻ വന്നിട്ടും ലോക്കോ പൈലറ്റ് ഇറങ്ങി വന്ന് വിളിച്ചിട്ടും ഒരു കുടയ്ക്ക് കീഴിൽ ട്രാക്കിൽ കിടന്നുറങ്ങുന്ന വയോധികന്റെ വിഡിയോ ഇതിനോടകം 8 ലക്ഷത്തിലധികം പേരാണ് എക്സിലൂടെ കണ്ടത്. യുപിയിലെ പ്രയാഗ്‌രാജിന് സമീപമാണ് സംഭവം. ട്രെയിൻ ഓടിച്ചു വന്ന ലോക്കോ പൈലറ്റ് നിരവധി തവണ ഹോൺ അടിച്ചെങ്കിലും വയോധികൻ ട്രാക്കിൽ നിന്ന് എഴുന്നേറ്റ് പോകാൻ തയാറായില്ല. തുടർന്ന് ലോക്കോ പൈലറ്റിന് ട്രെയിൻ നിർത്തി, ട്രാക്കിൽ […]

Continue Reading

കാഞ്ഞങ്ങാട് റെയില്‍വെ ട്രാക്കിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാഞ്ഞങ്ങാട് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് മുത്തപ്പനാർകാവിന് സമീപമാണ് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മുത്തപ്പനാർകാവിലെ ഗംഗാധരൻ (63) മൂവാരികുണ്ടിലെ രാജൻ (60) എന്നിവരാണ് മരിച്ചത്. റെയില്‍വെ ട്രാക്കിന് സമീപമാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇന്ന് രാത്രി 8.40 ഓടെയാണ് സംഭവം. സ്ഥലത്ത് റെയില്‍വെ പൊലീസ് ഉള്‍പ്പെടെ എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Continue Reading

റെയിൽവെ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ താഴേക്ക് ചാടിയ നവദമ്പതികൾക്ക് ഗുരുതര പരിക്ക്

പാലി: റെയിൽവെ പാലത്തിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ താഴേക്ക് ചാടിയ നവദമ്പതികൾക്ക് ഗുരുതര പരിക്ക്. രാജസ്ഥാനിലെ പാലിയിലെ ഗോറാം ഘട്ട് പാലത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ഫോട്ടോഷൂട്ടിനിടെ എതിരെ നിന്ന് ട്രെയിൻ വന്നപ്പോഴാണ് ഭാര്യയും ഭർത്താവും 90 അടി താഴ്ചയിലേക്ക് ചാടിയത്. ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. രാഹുൽ മേവാഡ(22) ഭാര്യ ജാൻവി(20) എന്നിവർക്കാണ് പരിക്കേറ്റത്. ട്രെയിൻ വരുന്ന സമയത്ത് ഇരുവരും വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ട്രെയിൻ അവരുടെ അടുത്തേക്ക് എത്തുന്നത് ഇരുവരും […]

Continue Reading