ഇത് രാഷ്ട്രീയ വിജയം; വോട്ടർമാർക്ക് നന്ദി: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്‌: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്. മുൻപെങ്ങും നേരിടാത്ത പോലെയുള്ള വ്യക്തിഹത്യയും വ്യാജ ആരോപണങ്ങളും പ്രചാരണ രംഗത്ത് നേരിടേണ്ടിവന്നു. എന്നാൽ അതിനെയെല്ലാം അതിജീവിച്ചത് കൃത്യമായ രാഷ്ട്രീയം ഉയർത്തിക്കാട്ടിയാണ്. കള്ളപ്പണക്കാരനെന്ന പട്ടം പോലും ഒരു ഘട്ടത്തിൽ ചാർത്തിതന്നു. അപ്പോഴും ഈ ജനത അവരുടെ മനസ്സിലാണ് എനിക്ക് സ്ഥാനം നൽകിയത്. വളരെ മികച്ച വിജയമാണ് പാലക്കാട്ടെ ജനത സമ്മാനിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സംഘടനാ […]

Continue Reading

താൻ കയറിയത് ഷാഫിയുടെ കാറിൽ, വഴിയിൽ വെച്ച് വാഹനം മാറിക്കയറി’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: സിപിഎം ഇന്ന് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. താൻ കയറിയത് ഷാഫി പറമ്പിലിൻ്റെ കാറിലാണെന്നും തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും രാഹുൽ പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തൻ്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാൽ തൻ്റെ കാറിന്  തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് പാലക്കാട് കെആർ ടവറിന് സമീപത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ […]

Continue Reading

റെയ്ഡ് നടക്കുമ്പോൾ താൻ പിറകുവശത്തുകൂടി ഓടി രക്ഷപെടുന്ന ദൃശ്യം പുറത്ത് വിട്ടാൽ പ്രചാരണം അവസാനിപ്പിക്കും;രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: കയ്യിൽ നീല നിറത്തിലുള്ള പെട്ടിയുമായിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. ഹോട്ടലിൽ റെയ്ഡ് നടക്കുമ്പോൾ താൻ പിറകുവശത്തുകൂടി ഓടി രക്ഷപ്പെട്ടെന്ന ആരോപണം തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ ഓടി രക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണം. പിൻവാതിലിലൂടെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാൽ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. താനും ഷാഫി പറമ്പിലും അങ്ങോട്ടുമിങ്ങോട്ടും വസ്ത്രം മാറിയിടാറുണ്ടെന്നും തങ്ങളൊക്കെ അങ്ങനെയുള്ള ബന്ധമുണ്ടെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനുള്ള തീയതി നീട്ടിയതിനാൽ പിടിച്ചുനിൽക്കാനാണ് എതിർപാർട്ടിക്കാർ ഇത്തരത്തിലുള്ള […]

Continue Reading