11ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കി; പി.വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.

Continue Reading

എഡിജിപിക്ക് മുകളില്‍ ഒരു പരുന്തും പറക്കില്ല, മാമി തിരോധാന കേസ്‌ അട്ടിമറിക്കപ്പെട്ടു’; പി.വി. അന്‍വര്‍

കോഴിക്കോട്:  മാമി തിരോധാന കേസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വെച്ച് നടക്കുന്ന വിശദീകരണ പൊതുയോഗത്തില്‍ വെച്ചാണ് പി.വി. അന്‍വറിന്‍റെ ആരോപണം. നിലവിലെ അന്വേഷണം കൊണ്ട് കാര്യമില്ലെന്നും കേസില്‍ ഇനി ഒന്നും തെളിയിക്കപ്പെടില്ലെന്നും അന്‍വര്‍ ആരോപിച്ചു. എഡിജിപിക്ക് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.എസ്.പി സുജിത് ദാസിനെതിരേയും പി.വി. അൻവർ ആരോപണം ഉന്നയിച്ചു. എം.ഡി.എം.എ. കേസിൽ നൂറിലേറെ ചെറുപ്പക്കാരെയാണ് കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്. പോലീസിലെ ഒരു സംഘമാണ് ലഹരിക്കച്ചവടം നടത്തുന്നത്. ഇവരാണ് […]

Continue Reading

പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ പ്രതിഷേധപ്രകടനം

മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്റെ പ്രതിഷേധപ്രകടനം. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.നിലമ്പൂരിൽ പിവി അൻവറിന്‍റെ കോലവും കത്തിച്ചു. ചെങ്കൊടി തൊട്ട് കളിക്കണ്ട എന്ന ബാനറുമായാണ്‌ പ്രകടനം നഗരത്തിലൂടെ നീങ്ങുന്നത്. ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്തു പുഴയിൽ തള്ളും എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.ഏരിയാ തലത്തില്‍ പ്രതിഷേധ പ്രകടനത്തിന് സി.പി.എം. ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്തിരുന്നു.

Continue Reading