അംബേദ്കറെക്കുറിച്ചുള്ള അമിത് ഷായുടെ പരാമര്‍ശങ്ങള്‍ അപമാനകരം

ന്യൂഡൽഹി: പാര്‍ലമെൻ്റ് വളപ്പിൽ വെച്ച് നടന്ന സംഘര്‍ഷത്തിനിടയില്‍ രാഹുൽ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമെന്ന് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയെ ന്യായീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രിയങ്ക ബിജെപിയുടെ വാദങ്ങൾ കെട്ടിച്ചമച്ചത് ആണെന്നും ആരോപിച്ചു. ‘അവര്‍ വളരെ നിരാശരാണ്. തെറ്റായ എഫ്ഐആറുകള്‍ ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്‍ അവൻ്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം

Continue Reading

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കും സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്;ഭരണഘടന ഉയർത്തിപ്പിച്ച് രാഹുൽ

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കും സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്. യുപി ഡൽഹി അതിർത്തിയിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടയുകയും നീണ്ട നേരം ചർച്ചകൾ നടത്തുകയും ചെയ്തു. എല്ലാം ഫലം കാണാതെ വന്നപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോകാൻ രാഹുലും പ്രിയങ്കയും തീരുമാനിച്ചു. ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും  രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല. പൊലീസ് നടപടി തെറ്റെന്ന് വിമർശിച്ച രാഹുലും പ്രിയങ്കയും ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമാണ് മടങ്ങാൻ തീരുമാനിച്ചത്.

Continue Reading

മുണ്ടക്കൈ ദുരന്തം; ജനങ്ങൾക്ക് വേണ്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ല;പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാർജിൽ വിമർശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിക്ക് താൻ കത്തെഴുതും, അതാവശ്യപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ പോലീസ് ലാത്തിച്ചാർജ് ചെയ്തു. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത് അതിൽ ആരും രാഷ്ട്രീയം കാണരുത് എന്നും പ്രിയങ്ക പറഞ്ഞൂ. ദുരന്തം ഉണ്ടായപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു, രാഷട്രീയത്തിലും ഈ യോജിപ്പ് കാണിക്കണമെന്ന് പ്രിയങ്ക പറഞ്ഞു. […]

Continue Reading

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുതിച്ചുയരുന്നു

സുൽത്താൻബത്തേരി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം ലീഡ് 107338 ആണ് ഉള്ളത്. പോസ്റ്റൽ വോട്ടുകളിൽ തുടങ്ങിയ ലീഡ് കുതിച്ചുയരുകയാണ്. ഒരു ഘട്ടത്തിലും എതിർ സ്ഥാനാർഥികൾക്ക് മുന്നിലെത്താനോ വെല്ലുവിളി ഉയർത്താനോ കഴിഞ്ഞിട്ടില്ല.

Continue Reading

രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിപ്പിച്ച ഭക്ഷ്യ കിറ്റുകൾ പിടികൂടി;കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്ത് പോലീസ്

കൽപറ്റ: വയനാട് തിരുനെല്ലിയിൽ ഭക്ഷ്യ കിറ്റുകൾ കണ്ടെത്തിയതിൽ പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിറ്റുകൾ പിടികൂടിയതിലാണ് നടപടി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ് ശശികുമാറിനെതിരെയാണ് കേസെടുത്തത്.തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കഴിഞ്ഞദിവസം കിറ്റുകൾ പിടികൂടിയത്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണു സംഭവം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടക കോൺഗ്രസിന്‍റെ സ്റ്റിക്കറാണ് […]

Continue Reading