അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകം; സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ദില്ലി: ആശാവർക്കർമാരുടെ സമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് അവകാശങ്ങൾക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവർക്കർമാർ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്നും പ്രിയങ്ക ദില്ലിയിൽ പറഞ്ഞു.വേതനത്തിൽ 7000 രൂപയുടെ വർദ്ധനവാണ് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്. കേരളത്തിൽ ആശാവർക്കർമാർക്ക് ലഭിക്കുന്നത് കർണാടകയിലേയും തെലുങ്കാനയിലേയും കുറഞ്ഞ വേതനമാണ്. സംസ്ഥാന സർക്കാർ ആശാവർക്കർമാരെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണ്. ആശാവർക്കർമാരുടെ പോരാട്ടം വെറുതെയാകില്ല. യുഡിഎഫ് അധികാരത്തിൽ എത്തുമ്പോൾ ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Continue Reading

പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിലെത്തും;നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

ദില്ലി: പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിൽ എത്തും.വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കുകയും ശേഷം ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ​ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.

Continue Reading

പാർലമെന്റിലേക്ക് പ്രിയങ്ക എത്തിയത് ‘പലസ്തീൻ’ ബാഗുമായി

ന്യൂഡൽഹി: പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. നേരത്തെയും പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപും ആവശ്യപ്പെട്ടിരുന്നു.

Continue Reading