പലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നാണ് പലസ്തീനിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് തടയാൻ ലോകരാഷ്ട്രങ്ങൾക്കു മേൽ സമ്മർദ്ദം ചെലുത്താൻ മനുഷ്യസ്നേഹികളുടെ ഐക്യം അനിവാര്യമാണെന്നും പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം: ഇന്ന് പലസ്തീൻ ഐക്യദാർഢ്യ ദിനം. മാനവികതയെന്ന മഹത്തായ ആശയം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ അനുഗ്രഹാശിസ്സുകളോടെ […]
Continue Reading