പാലക്കാട്ടെ ജനവിധി ബിജെപിക്കും സിപിഎമ്മിനുമെതിരായ ജനങ്ങളുടെ കാഴ്ചപ്പാട്: കെ സുധാകരൻ
പാലക്കാട് യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എത്തി നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അഭിവാദ്യം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയിരിക്കുന്നത്. സിപിഎം ആകെപ്പാട് ആശ്വാസം കണ്ടെത്തുന്നത് ചേലക്കരയിലെ വിജയം ഉയർത്തിക്കാട്ടിയാണ്. എന്നാൽ അവിടെയും വർഷങ്ങളിലെ മേൽക്കോയ്മ നിലനിർത്തുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണകളിലെ വോട്ടുകൾ എവിടെപ്പോയെന്ന് അവർ വ്യക്തമാക്കണം. […]
Continue Reading