എൻ രാമചന്ദ്രന്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ജനങ്ങളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. 12 മണിയോടെ ഇടപ്പള്ളി ശ്മശാനത്തിൽ സംസ്കരിച്ചു. സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇടപ്പള്ളി പൗരാവലിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ അനുസ്മരണ യോഗം നടകും.ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ സൈബർ ആക്രമണം എല്ലാ സഹായവും ചെയ്തു തന്ന കശ്മീരി ഡ്രൈവർമാരായ മുസാഫിറും സമീറും തനിക്ക് […]

Continue Reading

ബന്ദിപോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബന്ദിപോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുട്ടലില്‍ ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറെ വധിച്ചതായി റിപ്പോര്‍ട്ട്. അല്‍ത്താഫ് ലല്ലിയെന്ന ഭീകരന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട് . പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.ജില്ലയിലെ കുല്‍നാര്‍ ബാസിപ്പോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. സ്ഥലത്ത് തമ്പടിച്ചിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ഏറ്റുമുട്ടലായി മാറുകയായിരുന്നു.കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മറ്റുമായി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗവും ചേരും. അതിനിടെ […]

Continue Reading

പഹൽഗാം ആക്രമണം: പാകിസ്ഥാനെതിരെ നടപടി യുദ്ധകാലത്ത് പോലും സ്വീകരിക്കാത്തത്

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാനിൽ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലാണ് ഇന്ത്യയുടെ കടുത്ത നടപടികൾക്ക് കാരണം എന്ന് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രി സഭ സമിതി യോഗത്തിലാണ് കടുത്ത തീരുമാനങ്ങളുണ്ടായിരിക്കുന്നത്.ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാറാണ് 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാന്‍ തീരുമാനിചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ സര്‍വകക്ഷിയോഗം ഇന്ന് ചേരും. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ […]

Continue Reading

പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; പാകിസ്ഥാനികൾക്ക് വിസ നല്‍കുന്നത് സസ്പെൻഡ് ചെയ്തു

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനികൾക്ക് വിസ നല്‍കുന്നത് ഇന്ത്യ സസ്പെൻഡ് ചെയ്തു. ഇതുവരെ നല്‍കിയ വിസകൾ ഞായറാഴ്ച റദ്ദാക്കും. മെഡിക്കൽ വിസകൾ ചൊവ്വാഴ്ചയോടെ റദ്ദാക്കും. പാകിസ്ഥാൻ പൗരൻമാർ ഇന്ത്യ വിടണമെന്നും ഇന്ത്യൻ പൗരന്മാർ പാകിസ്ഥാനിൽ നിന്ന് മടങ്ങണമെന്നും നിർദ്ദേശം നല്‍കി. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. പാകിസ്ഥാൻ പൗരൻമാർക്ക് വിസ നൽകില്ലെന്നതാണ് ഇന്ത്യ കൈകൊണ്ട മറ്റൊരു […]

Continue Reading

ഇന്ത്യയുടെ നീക്കത്തിന് മറുപടിയുമായി പാകിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗം ഇന്ന്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ സമിതിയുടെ യോഗം ഇന്ന് ചേരും. ഇന്ത്യയുടെ നയതന്ത്ര തീരുമാനങ്ങൾ യോഗം വിലയിരുത്തും. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ഇന്ത്യയ്ക്കുള്ള മറുപടിയും ചർച്ചയാകും. യോഗത്തിന് ശേഷം ഇന്ത്യയുടെ നീക്കത്തിൽ പ്രതികരിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ അറിയിച്ചു.ഇന്ത്യയുടെ നീക്കത്തിന് മറുപടി നൽകുമെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യൻ നീക്കത്തെ പാകിസ്ഥാൻ ഒറ്റക്കെട്ടായി നേരിടുമെന്ന് പാകിസ്ഥാൻ മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ പറഞ്ഞു. സിന്ധു നദീജല […]

Continue Reading

പാകിസ്താനില്‍ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം

ഇസ്‍ലാമാബാദ്: പാകിസ്താനില്‍ സൈനിക വ്യൂഹത്തിന് നേരെ ചാവേറാക്രമണം. അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ നൗഷ്കിയിലാണ് സംഭവം നടന്നത് പ്രാദേശിക പൊലീസ് മേധാവി സഫർ സമാനാനി പറഞ്ഞു. മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

പാക് ചെക്പോസ്റ്റിൽ തീവ്രവാദ ആക്രമണം; 16 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വയിൽ ചെക്ക് പോസ്റ്റിന് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തിൽ 16 പാക് സൈനികർ കൊല്ലപ്പെട്ടു. പാക് സൈനികരുടെ ആക്രമണത്തിൽ 8 തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീവ്രവാദ ആക്രമണങ്ങൾ മേഖലയിൽ പതിവാകുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണം. അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള തെക്കൻ വസിരിസ്ഥാൻ ജില്ലയിലെ മകീനിലെ ലിതാ സർ ചെക്ക് പോസ്റ്റിന് നേരെയാണ് തീവ്രവാദി ആക്രമണമുണ്ടായത്.

Continue Reading

പാകിസ്ഥാനിൽ സുന്നി- ശിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 32 പേർ കൊല്ലപ്പെട്ടു

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന വിഭാഗീയ സംഘർഷത്തിൽ 32 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാ​​ന്‍റെ അതിർത്തിയിലുള്ള ഖുറം ജില്ലയിലെ അലിസായി, ബഗാൻ ഗോത്രങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ബാലിഷ്ഖേൽ, ഖർ കാലി, കുഞ്ച് അലിസായി, മഖ്ബൽ എന്നിവിടങ്ങളിലും വെടിവെപ്പും സായുധ അക്രമവും തുടരുകയാണ്. തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് സുന്നി- ശിയാ വിഭാഗങ്ങൾ പരസ്പരം ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.

Continue Reading

പാകിസ്ഥാനിൽ ഭൂചലനം; 5.8 തീവ്രത രേഖപ്പെടുത്തി

ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ പാകിസ്ഥാന്‍റെ ചില ഭാഗങ്ങളിൽ ഭൂചലനം. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇസ്ലാമാബാദിന് പുറമെ പഞ്ചാബ്, ഖൈബർ പഖ്‍തൂണ്‍ പ്രവിശ്യകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ദില്ലിയിൽ പ്രകമ്പനം അനുഭവപ്പെട്ടു.ഉച്ചയ്ക്ക് 12:28 നാണ് പാകിസ്ഥാനിൽ ഭൂമികുലുക്കമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് ദേര ഗാസി ഖാൻ മേഖലയ്ക്ക് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading