നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം

നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എടക്കരയിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്തതാണ് കേസ്. നിരുപാധിക ജാമ്യം ആണ് അനുവദിച്ചത്. സമരം സമാധാനപരമായിരുന്നുവെന്നും മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലായെന്നും അദ്ദേഹത്തിനായി കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പ്രതിഷേധം നടന്നത് അന്‍വറിന്റെ […]

Continue Reading

കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കാത്തതിന് പിന്നിൽ മുഖ്യമന്ത്രി; പി.വി അൻവർ

തിരുവനന്തപുരം: കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനുവെക്കാത്തത് മുഖ്യമന്ത്രിക്ക് യൂറോപ്പില്‍പോകാനെന്ന് പി.വി അൻവർ എം.എല്‍.എ. കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതുദർശനത്തിന് വെച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പത്രസമ്മേളനത്തിന് വരുന്ന സമയത്ത് ഒരു പാർട്ടി സഖാവ് തനിക്ക് മെസ്സേജ് അയച്ചെന്ന് അൻവർ പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി സഖാവ്. ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ മൃതദേഹം വെച്ചിട്ടില്ല. കേരളത്തില്‍ ഉടനീളമുള്ള സഖാക്കള്‍ അതിനുവേണ്ടി കാത്തിരുന്നതാണ്. തിരുവനന്തപുരം തൊട്ട് കണ്ണൂര് വരെ ഒരുപാട് സഖാക്കള്‍ […]

Continue Reading

തനിക്ക് നൽകിയ ഉറപ്പുകൾ പാർട്ടി ലംഘിച്ചു’; മുഖ്യമന്ത്രിക്കെതിരെയും സിപിഐഎം നേതൃത്വത്തിനെതിരെയും തുറന്നടിച്ചു പി വി അൻവർ

സിപിഎം നേതൃത്വത്തിനെതിരെ പി വി അൻവർ രംഗത്ത്. തനിക്ക് തന്ന ഉറപ്പുകൾ പാർട്ടി ലംഘിച്ചു എന്നും ഇക്കാരണം കൊണ്ടാണ് വീണ്ടും പരസ്യ പ്രതികരണം നടത്തിയതെന്നും അൻവർ. തനിക്ക് നൽകിയ ഉറപ്പുകൾ പാർട്ടി ലംഘിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരെയും അൻവർ പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് തൻറെ ഇമേജിന് ഡാമേജുണ്ടാക്കി എന്നും മുഖ്യമന്ത്രി തനിക്കെതിരെ പ്രതികരിച്ച രീതി തെറ്റെന്നും അൻവർ പറഞ്ഞു.

Continue Reading