ഒറ്റപ്പാലത്ത് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട് യുവാവിന് ഗുരുതര പരിക്ക്

പാലക്കാട് : ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ടു. തമിഴ്നാട് കടലൂർ സ്വദേശി ലതീഷാണ് അപകടത്തില്‍പ്പെട്ടത്. കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒറ്റപ്പാലത്തെത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് പറയുന്നു. വടക്കാഞ്ചേരിയില്‍ നിന്ന് സേലത്തേക്കുള്ള ടിക്കറ്റ് ഇയാളില്‍ നിന്നും കണ്ടെത്തി.

Continue Reading

ഒറ്റപ്പാലത്ത് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് ബൈക്കിൽ പുറത്തിറങ്ങിയതാണ് അമ്പലപ്പാറ സ്വദേശി സന്തോഷ്. ഒരൽപം മുന്നോട്ട് നീങ്ങിയതും സ്കോർപ്പിയോ കാർ സന്തോഷിൻ്റെ ഇരുചക്രവാഹനത്തിന് കുറുകെ നിർത്തി. കാറിൽ എത്തിയ സംഘം സന്തോഷിനെ ആക്രമിച്ച ശേഷം ബലമായി വണ്ടിയിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. കാറിൽ […]

Continue Reading