ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’
ഇന്ത്യയുടെ ഇത്തവണത്തെ ഓസ്കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ലാപത്താ ലേഡീസ്. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ ലേഡീസ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. 97-ാമത് ഓസ്കര്‍ പുരസ്കാരങ്ങളില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ചിത്രം മത്സരിക്കുക. കിരണ്‍ റാവുവിന്‍റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് തിയറ്ററുകളിലെത്തിയ ലാപത്താ ലേഡീസ് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരേപോലെ ലഭിച്ച ചിത്രമാണ്. വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് നവവധുക്കള്‍ പരസ്പരം മാറിപ്പോവുന്നതാണ് സിനിമയുടെ പ്ലോട്ട്. ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ […]
Continue Reading