ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ വൻ ഇടിവ്

തിരുവനന്തപുരം: ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളില്‍ കഴിഞ്ഞവര്‍ഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു.അതേസമയം, ഉത്രാട ദിവസത്തെ മദ്യ വില്‍പ്പനയില്‍ 4 കോടിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഇന്ന് ബെവ്കോ അവധിയാണ്.

Continue Reading

സെൻ്റ് ലൂയിസ് യു പി സ്കൂൾ ഓണാഘോഷം അനുകരണീയം: അനൂപ് ചന്ദ്രൻ

കുട്ടികളും , രക്ഷിതാക്കളും ,അധ്യാപകരും ചേർന്നൊരുക്കിയ അഞ്ഞൂറോളം പേരുടെ വിഭവസമൃദ്ധമായ ഓണസദ്യ ,കലാപരിപാടികൾ ,തിരുവാതിര എന്നിവയാൽശ്രദ്ധേയമാണ് ,ഈ വർഷത്തെ സ്കൂൾ ഓണാഘോഷ പ്രശസ്ത നിമാ താരം അനൂപ് ചന്ദ്രൻഅ ഭിപ്രായപ്പെട്ടു.സെൻ്റ് ലൂയിസ് സ്കൂൾഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. വിളവെടുപ്പിൻ്റെ സമ്പൽ സമൃദ്ധിയുടെ ഉത്സവമായ ഓണം കാർഷിക വൃത്തിയുടെപ്രാധാന്യത്തെയാണ് ഉദ്ഘോഷിക്കുന്നത്.നാടൻ പാട്ടും ,കഥയും ഒക്കെയുമായി ഏറെ സമയം കുട്ടികൾക്കൊപ്പം ചിലവഴിച്ചശേഷമാണ് നടൻ വേദിവിട്ടത്.ഫാ.ബെർക്കുമാൻസ്കൊടയ്ക്കൽ ,ഫാ.ജിഫിൻ മാവേലി,P T Aപ്രസിഡൻ്റ്,K ഉദയകുമാർ ,ശ്രീരാജ് ഇരുമ്പേൽപ്പള്ളി ,കണ്ണൻ M ,ബൈജുമോൻ […]

Continue Reading

പറവൂർ വെസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പർ R 130 സൗജന്യ ഓണക്കിറ്റ് നൽകി

പറവൂർ വെസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പർ R 130 അംഗങ്ങൾക്ക് 2024 ഓണത്തോടനുബന്ധിച്ച് 5 കിലോ അരി ഉൾപ്പെടെ 5 ഇനം ഭക്ഷ്യ വിഭവങ്ങൾ സൗജന്യമായി നൽകി. ബാങ്ക് പ്രസിഡന്റ് ജോസ് മാളിയേക്കൽ ന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ വിതരണം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ എം.ജെ രാജു മുഖ്യാതിഥിയായിരുന്നു. ഭരണസമിതി അംഗങ്ങളായ അജിത്ത് വടക്കേടത്ത്, ഷാജി കുമാർ, പൗലോസ് വടക്കുംചേരി, ജോസഫ് കാഞ്ഞിരത്തിങ്കൽ, […]

Continue Reading