ഒമാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

മസ്കറ്റ്: തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദോഫാർ ​ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപത്ത്‌ ആണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടിരിക്കുന്നത്. സലാലയിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി 4 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം […]

Continue Reading

ഒമാനിൽ അമോണിയം വാതക ചോർച്ച; വിഷ വാതകം ശ്വസിച്ച് അഞ്ച് പേർ

മസ്കറ്റ്: ഒമാനിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ അമോണിയം വാതക ചോർച്ച. സംഭവത്തിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മസ്കറ്റിലെ ബൗഷർ വിലായത്തിലുള്ള ​ഗുബ്ര ഏരിയയിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ഉദ്യോ​ഗസ്ഥർ എത്തിയാണ് വാതക ചോർച്ച നിയന്ത്രണ വിധേയമാക്കിയത്. വിഷ വാതകം ശ്വസിച്ച് അവശ നിലയിലായ അ‍ഞ്ച് പേരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

Continue Reading

ഒമാനിൽ നേരിയ ഭൂചലനം;3.1 റിക്ടർ സ്കെയിൽ തീവ്രത രേഖപ്പെടുത്തി

മസ്കത്ത്: ഒമാനിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദാഖിലിയ ​ഗവർണറേറ്റിലെ ആദം വിലയത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെ പ്രാദേശിക സമയം 8.44ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.1 തീവ്രത ആണ് രേഖപ്പെടുത്തിയത്.

Continue Reading