കുട്ടിയെ ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ എഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റതില്‍ അന്വേഷണത്തിന് നിര്‍ദേശം നൽകി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് നെയ്യാറ്റിന്‍കര ചെങ്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നേഹയ്ക്ക് ക്ലാസ് മുറിയി വെച്ച് പാമ്പുകടിയേറ്റത്. കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നേഹയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല.

Continue Reading

ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ ഗവ. യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്.ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.നേഹയുടെ വലതുകാല്‍ പാദത്തിനാണ് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്.

Continue Reading

കോടതി അലമാരയിലെ ഫയലുകൾക്കിടയിൽ നിന്ന് വർണ്ണ പാമ്പിനെ പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്. എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Continue Reading