വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി

കൊല്ലം: വൻ മയക്കുമരുന്ന് വ്യാപാര സംഘത്തിലെ പ്രധാന കണ്ണിയായ വിദേശിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടി. 75 ഗ്രാമം എംഡി എം എയുമായാണ് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസ് സാഹസികമായി പിടികൂടിയത്. റാമി ഇസുൽ ദിൻ ആദം അബ്ദുല്ല എന്ന സുഡാൻ സ്വദേശിയായ യുവാവാണ് പോലീസ് പിടിയിലായത്. ഈ മാസം എട്ടിന് ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇരവിപുരം പട്ടാണിതങ്ങൾ നഗർ നിവാസിയായ ബാദുഷയെ കൊല്ലം കെ എസ് ആർ ടി […]

Continue Reading

അമൃതപുരിയിൽ ആഘോഷമായി അമ്മയുടെ 70-ാം പിറന്നാൾ

കൊല്ലം: ലോകത്തിന്റെ മുഴുവൻ പ്രതിനിധികളും അണിനിരന്ന ആഘോഷങ്ങളുമായി അമൃതപുരിയിൽ മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനം . ചൊവ്വാഴ്ച രാവിലെ 5 ന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരഭിച്ചത്. 7 ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്‌സംഗം നടന്നു. അമ്മയുടെ സാന്നിധ്യം ഓരോ മേഖലയെയും മികവുറ്റതാക്കുന്നു. അമ്മയുടെ നേതൃത്വത്തില്‍ നടന്ന സി 20 സമ്മേളനം പോലും അതിന്‍റെ ഉദാഹരണമെന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു. അമ്മയുടെ പങ്കിനെ ആശ്ചര്യത്തോടെയാണ് ലോക സമൂഹം […]

Continue Reading

ഒക്ടോബറില്‍ അധിക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇത്തവണത്തെ ഒക്ടോബറില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തുലാവര്‍ഷം കനക്കുമെന്നും കാലവര്‍ഷം നിരാശപ്പെടുത്തിയതിന്റെ കുറവ് തുലാവര്‍ഷം നികത്തിയേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. 2023 ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷങ്ങളിലൊന്നാണ്. ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവര്‍ഷ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ഇത്തവണ 34% മഴ കുറവാണ് രേഖപ്പെടുത്തിയത്.2023 കാലവര്‍ഷത്തില്‍ 2018.6 മി […]

Continue Reading

വന്യജീവി വാരാഘോഷം: പ്രവേശന ഫീസ് ഒഴിവാക്കി

തിരുവനന്തപുരം: വന്യജീവി വാരാഘോഷം (2023)നോടനുബന്ധിച്ച് ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശനത്തിനുള്ള ഫീസ് (entry fee) ഒഴിവാക്കി . ഇത്തരം കേന്ദ്രങ്ങളിൽ നൽകിവരുന്ന മറ്റു സേവനങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഫീസുകൾ ബാധകമായിരിക്കും.

Continue Reading