നെന്മാറ ഇരട്ടക്കൊലപാതകം: ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പാലക്കാട്‌: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി പൊലീസിന്റെ കസ്റ്റഡിയില്‍ വിടുകയാണെങ്കില്‍ ഇന്ന് ഉച്ചയോടെ തന്നെ തെളിവെടുപ്പ് നടത്തും. രണ്ടു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമര്‍പ്പിച്ചിട്ടുള്ളത്. കനത്ത സുരക്ഷയില്‍ ആയിരിക്കും നെന്മാറ പോത്തുണ്ടിയില്‍ വച്ച് തെളിവെടുപ്പ് നടക്കുക.

Continue Reading

നെൻമാറയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തിയ സംഭവം; പൊലീസിന്റെ വീഴ്ച്ചയില്‍ പ്രതിഷേധിച്ച്‌ മാർച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ വീഴ്ച്ചയില്‍ പ്രതിഷേധിച്ച്‌ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചുമായി യൂത്ത് കോണ്‍ഗ്രസ്. പൊലീസ് സ്റ്റേഷനുമുന്നില്‍ മാർച്ച്‌ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവർത്തകരെ സംഘർഷത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെയെല്ലാം വിട്ടയച്ചതോടെയാണ് പ്രദേശത്തെ സംഘർഷാവസ്ഥ അയഞ്ഞു.

Continue Reading

നെന്മാറയിൽ 17കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷനും മനുഷ്യവകാശ കമ്മീഷനും കേസെടുത്തു

പാലക്കാട്: നെന്മാറയിൽ 17കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ബാലവകാശ കമ്മീഷനും, മനുഷ്യവകാശ കമ്മീഷനും കേസെടുത്തു. കുട്ടികൾക്ക് എതിരായ മർദനം സംബന്ധിച്ച് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ അടുത്ത മാസം 10ന് മനുഷ്യവകാശ കമ്മീഷന് മുന്നിൽ ഹാജരാകണം. പാലക്കാട് ജില്ലയിൽ സമീപ ദിവസങ്ങളിലായി രണ്ട് കുട്ടികൾക്കാണ് പൊലീസ് മർദനമേറ്റത്. പട്ടാമ്പിയിൽ ആളുമാറി കുട്ടിയെ മർദിച്ച സംഭവവും, നെന്മാറയിലെ പൊലീസ് മർദനവുമാണിവ. പട്ടാമ്പിയിൽ വിദ്യാർഥിയെ മർദിച്ച എ.എസ്.ഐയെ പറമ്പികുളത്തേക്ക് സ്ഥലം […]

Continue Reading