നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റാൻ സർക്കാരിനോട്‌ ആവശ്യപ്പെട്ട് സംഘാടകർ

ആലപ്പുഴ: കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതികൾ പൊടുന്നനെ മാറ്റുന്ന സ്ഥിതിയുണ്ടായിരുന്നു.പെട്ടെന്ന് തീയതി മാറ്റുമ്പോൾ സംഘാടകർക്ക് വലിയ രീതിയിലുള്ള നഷ്ടവും ഉണ്ടാകും, ഇതിന് ഒരു പരിഹാരമായാണ് നെഹ്‌റു ട്രോഫി വള്ളംകളിയുടെ തീയതി മാറ്റാൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുകയാണ് സംഘാടകരായ നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി. ആഗസ്റ്റ് 30 സ്ഥിരം തീയതിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിറ്റി റിപ്പോർട്ട് നൽകിയത്.കഴിഞ്ഞവർഷത്തെ വള്ളംകളി നടത്തിപ്പിൽ വിവാദങ്ങളും അനിശ്ചിതത്വവും ഉണ്ടായിരുന്നുവെന്നും കമ്മിറ്റി വ്യക്തമാക്കി.1954 […]

Continue Reading

നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവിറക്കി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകൾ വിൽക്കുക. വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ആലപ്പുഴ സബ് കളക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടി സ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.നിർബന്ധിത പിരിവും അടിച്ചേൽപ്പിക്കുന്ന ടിക്കറ്റ് വില്പനയും പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

Continue Reading