പാലക്കാട് എൻഡിഎയ്ക്ക് വിജയം ഉറപ്പ്;എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി

പാലക്കാട്: പാലക്കാട് എൻഡിഎയ്ക്ക് വിജയം ഉറപ്പെന്ന് സ്ഥാനാർഥി സി കൃഷ്ണകുമാർ പറഞ്ഞു. എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്നും പാലക്കാട്ടേത് ചരിത്രവിജയമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. “പാലക്കാട്ടുകാരുടെ വോട്ട് വികസനത്തിന് വേണ്ടിയുള്ളതാണ്. എൻഡിഎയുടെ വിജയത്തോടെ കേരളരാഷ്ട്രീയത്തിൽ ചരിത്രപരമായ വിധിയെഴുത്താണ് പാലക്കാട് നടത്താൻ പോകുന്നത്. വയനാട്ടിൽ പോളിങ് നിരക്ക് കുറഞ്ഞത് കോൺഗ്രസിനെതിരായുള്ള വികാരമായി കണക്കാക്കാം. ജനങ്ങളെ വഞ്ചിച്ച് പോയ രാഹുൽ ഗാന്ധിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം വോട്ടിംഗിൽ പ്രതിഫലിച്ചു. ഇത് തന്നെയാണ് പാലക്കാടും നടക്കാൻ പോകുന്നത്. എൻഡിഎയ്ക്ക് അനുകൂലമായ വിധിയെഴുത്തായിരിക്കും […]

Continue Reading