കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പിതാവ് അന്തരിച്ച കദം സിംഗിന് NCP നേതാക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു

ജമാൽപൂർ: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിൻ്റെ പിതാവ് അന്തരിച്ച കദം സിംഗിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുതിർന്ന രാഷ്ട്രീയ നേതാക്കൾ ജമാൽപൂർ ഗ്രാമത്തിൽ ഒത്തുകൂടി. അനുശോചന യോഗത്തിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ദേശീയ വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, എൻസിപി ദേശീയ ജനറൽ സെക്രട്ടറി ബ്രിജ്മോഹൻ ശ്രീവാസ്തവ് തുടങ്ങിയവർ പങ്കെടുത്തു. സന്ദർശന വേളയിൽ, നേതാക്കൾ കദം സിംഗിൻ്റെ ജീവിതയാത്ര ശ്രദ്ധിച്ചു, അദ്ദേഹത്തിൻ്റെ സംഭാവനകളും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പ്രതിഫലിപ്പിച്ചു. ഭൂപേന്ദ്ര യാദവിനും കുടുംബത്തിനും […]

Continue Reading

മുന്നണികൾ കേരളത്തെ തകർക്കുന്നു: പ്രഫുൽ പട്ടേൽ 

ശശീന്ദ്രനെയും തോമസ് കെ തോമസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകും   കൊച്ചി: മാറിമാറി വരുന്ന യുഡിഎഫ്- എൽഡിഎഫ് മുന്നണികൾ കേരളത്തെ തകർക്കുകയാണെന്ന് എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. എറണാകുളം രാജേന്ദ്ര മൈതാനിയിൽ സംഘടിപ്പിച്ച എൻസിപി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വ മേഖലകളിലും വളരെ വലിയ വികസന സാധ്യതകൾ ഉള്ള സംസ്ഥാനമാണ് കേരളം. അത്രമേൽ വിഭവ സമ്പന്നമാണ് കേരളം. എന്നാൽ അധികാരത്തിനു വേണ്ടിയുള്ള വടംവലികൾ മൂലം ജനങ്ങളെ ദ്രോഹിച്ചു കൊണ്ടാണ് […]

Continue Reading

വൈദ്യുതി ചാർജ്ജ് വർധനവ് പിൻവലിക്കണം: എൻ.സി പി.

കൊച്ചി: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുപക്ഷ മുന്നണി ഗവൺമെൻ്റ് സമസ്ത മേഖലകളും തകർത്ത് കളഞ്ഞിരിക്കുന്നു. കേരളത്തിലെ സാധാരണ ജനങ്ങളുടെ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരുന്ന തരത്തിൽ ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുള്ള വെദ്യുതി ചാർജ്ജ് പിൻവലിക്കണമെന്ന് എൻ.സി.പി. എറണാംകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃക്കാക്കര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഇടതുപക്ഷ ഗവൺമെൻ്റിന് സാധിച്ചിട്ടില്ല. ജില്ലാ പ്രസിഡൻ്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ധീൻ […]

Continue Reading

എൻസിപി സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ശനിയാഴ്ച

കൊച്ചി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള സംസ്ഥാന ഘടകത്തിൻ്റെ തെരഞ്ഞെടുപ്പ് ശനിയാഴ്ച എറണാംകുളം കലൂർ റിന്യൂവൽ സെൻ്ററിൽ വെച്ച് നടക്കും. ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ വാസ്തവ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി, നാഷണൽ സ്റ്റുഡൻസ് കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് ചൈതന്യ അശോക് മൻകർ, എന്നിവർ സംബന്ധിക്കും. ഇലക്ഷൻ അതോറിറ്റി ചെയർമാൻ കെ.എ. ജബ്ബാർ, സംസ്ഥാന റിട്ടേണിംഗ് ഓഫീസർ അഡ്വ: കവിത എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിക്കും. […]

Continue Reading