നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി

ആലപ്പുഴ: നവരാത്രി ആഘോഷത്തിന്റെ കലാപരിപാടി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി. കവലൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി മൊഴി നല്‍കി.

Continue Reading