സിഖ് കൂട്ടക്കൊല: ജഗദീഷ് ടൈറ്റ്ലറിനെതിരെ കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഡെല്‍ഹിയിലെ പുല്‍ ബംഗഷ് പ്രദേശത്ത് സിഖുകാരെ കൂട്ടക്കൊല ചെയ്തതുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് എംപി ജഗദീഷ് ടൈറ്റ്ലറിനെതിരെ കുറ്റം ചുമത്താന്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം കൊലപാതകം, കലാപം, പ്രേരണ എന്നിവ ഉള്‍പ്പെടെ ഒന്നിലധികം കുറ്റങ്ങള്‍ ടൈറ്റ്ലറിനെതിരെ ചുമത്താന്‍ മതിയായ കാരണങ്ങളുണ്ടെന്ന് കോടതി ഉത്തരവിറക്കി. വടക്കന്‍ ഡല്‍ഹിയിലെ പുല്‍ ബംഗഷ് ഗുരുദ്വാരയ്ക്ക് സമീപം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കലാപത്തിനിടെ […]

Continue Reading

ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍; പ്രഖ്യാപനവുമായി കേന്ദ്രം

ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. പുതിയ ജില്ലകൾ വരുന്നതോടെ പൊതുസേവനങ്ങളുടെ വിതരണം മെച്ചപ്പെടുകയും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സർക്കാർ പദ്ധതികൾ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിൽ ലഡാക്കിൽ ലേ, കാർഗിൽ എന്നിങ്ങനെ രണ്ട് ജില്ലകളുണ്ട്. ഓരോ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്തുമ്ബോള്‍ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വീട്ടുപടിക്കലെത്തുന്നു. 2019-ലാണ് ജമ്മു-കശ്മീരിന് പ്രത്യേകപദവി […]

Continue Reading

പൂനെയില്‍ ഹെലികോപ്ടർ തകർന്നു വീണു; നാല് പേർക്ക് പരിക്ക്

പൂനെ: പൂനെയില്‍ സ്വകാര്യ ഹെലികോപ്ടർ തകർന്നുവീണു. അപകടത്തില്‍ നാല് പേർക്ക് പരിക്ക്. മുംബൈയിലെ ജുഹുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. സംഭവത്തിന്റെ വീഡിയോ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ക്യാപ്റ്റൻ ആനന്ദ്, ദീർ ഭാട്ടിയ, അമർദീപ് സിംഗ്, എസ്പി റാം എന്നിവർക്കാണ് പരിക്കേറ്റതെന്ന് പൂനെ റൂറല്‍ പോലീസ് മേധാവി പങ്കജ് ദേശ്മുഖ് പറഞ്ഞു. ക്യാപ്റ്റൻ ആനന്ദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു

Continue Reading

ചന്ദ്രയാന്‍-3 ന് പിന്നാലെ ചന്ദ്രയാന്‍ നാലും അഞ്ചും; ഡിസൈന്‍ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ നാലിന്റെയും അഞ്ചിന്റെയും ഡിസൈന്‍ പൂര്‍ത്തിയായയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്ത് ഒരു വര്‍ഷത്തിലേക്ക് അടുക്കുമ്പോഴാണ് പുതിയ സന്തോഷ വാര്‍ത്ത. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ” ചന്ദ്രയാന്‍ 3 വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ഇനി ചന്ദ്രയാന്‍ നാലിനും അഞ്ചിനുമായാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. ഭാരതീയ ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപണം 2028ല്‍ തന്നെ നടക്കും. ചന്ദ്രയാന്‍ […]

Continue Reading

യുജിസി നെറ്റ് ഡിസംബര്‍ 2023 ലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തിയതി ഒക്ടോബര്‍ 28

ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) UGC NET ഡിസംബര്‍ 2023 ലേയ്ക്കുള്ള പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. UGC NET ഡിസംബര്‍ 2023 ലെ പരീക്ഷകള്‍ ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 22, 2023 വരെ നടത്താന്‍ തീരുമാനിച്ചു. വിശദമായ അറിയിപ്പ് NTA യുടെ ഔദ്യോഗിക വെബ്സൈറ്റായ nta.ac.in-ലോ UGC NET-ല്‍ ugcnet.nta.nic.in-ലോ ലഭ്യമാകും. യുജിസി നെറ്റ് ഡിസംബര്‍ 2023 രജിസ്‌ട്രേഷന്‍ അപേക്ഷാ ഫോം ഇപ്പോള്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ugcnet.nta.ac എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ […]

Continue Reading

മണിപ്പൂരിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 98 പേർ

ന്യൂഡൽഹി: കഴിഞ്ഞ മാസം മണിപ്പൂരിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 98 പേർ കൊല്ലപ്പെടുകയും 300 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. മെയ് 3 ന് പട്ടികവർഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ 10 ജില്ലകളിലും ആദിവാസി ഐക്യദാർഢ്യ മാർച്ച് നടത്തിയ ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.അതിനുശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മാരകമായ അക്രമങ്ങൾ അരങ്ങേറി. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്റ്റീസ് ഇംഫാൽ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ […]

Continue Reading