ചൊവ്വയിൽ തലയോട്ടിയുടെ ആകൃതിയിലുള്ള നിഗൂഢമായ പാറ കണ്ടെത്തി

കാലിഫോര്‍ണിയ: എണ്ണമറ്റ നിഗൂഢതകൾ നിറഞ്ഞ സൗരയൂഥത്തിലെ ചുവന്ന ഗ്രഹമായ ചൊവ്വയില്‍ നിന്ന് മറ്റൊരു കൗതുക വാര്‍ത്ത കൂടി. ചൊവ്വയിൽ ജീവൻ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനിടെ, ചുവന്ന ഗ്രഹത്തിന്‍റെ ഉപരിതലത്തിൽ മനുഷ്യന്‍റെ തലയോട്ടിയോട് സാമ്യമുള്ള ഒരു വസ്‍തു കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞർ കണ്ടെത്തി. ചൊവ്വയിൽ നിന്നും തലയോട്ടിയുടെ ആകൃതിയിലുള്ള ഒരു നിഗൂഢമായ പാറയുടെ ചിത്രങ്ങൾ പെർസിവറൻസ് റോവർ പകർത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു കഴിഞ്ഞു.നിറവും പൊടി നിറഞ്ഞതുമാണ്. ഈ പാറ ഇരുണ്ടതും കോണാകൃതിയിലുള്ളതുമായ […]

Continue Reading

സ്റ്റാര്‍ഷിപ്പിന്റെ എട്ടാം പരീക്ഷണം: മൂന്നാംവട്ടവും ബൂസ്റ്റര്‍ ക്യാച്ച് വിജയംകൈവരിച്ചു.

ടെക്സസ്: ബഹിരാകാശ പര്യവേഷണ രംഗത്ത് എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണവും പരാജയമായി. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്‍റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചു. സ്റ്റാര്‍ഷിപ്പിന്‍റെ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റര്‍ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. ഏഴാമത്തെ വിക്ഷേപണത്തിന് പിന്നാലെ എട്ടാം പരീക്ഷണത്തിൽ സ്റ്റാര്‍ഷിപ്പിന്‍റെ ഏറ്റവും […]

Continue Reading