മുനമ്പത്തെ വഖഫ് വസ്തുവക സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥത തെളിയിക്കാൻ മതിയായ രേഖകളുണ്ട്. മുനമ്പത്തെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്നും സർക്കാർ അറിയിച്ചു. മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന് കണ്ടെത്താനാകുമോയെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കമ്മിഷനെ നിയോഗിക്കാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സർക്കാർ. മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് ജുഡീഷ്യല്‍ […]
Continue Reading