നിർമല സീതാരാമൻ കോർപറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷകയായി മാറി: രൂക്ഷ വിമർശനവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രമന്ത്രി കോർപറേറ്റ് ഡ്രാക്കുളമാരുടെ സംരക്ഷകയായി മാറിയെന്നായിരുന്നു മന്ത്രിയുടെ വിമർശനം. അന്ന സെബാസ്റ്റ്യന്റെ വീട് സന്ദർശിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പരാമർശം. ഐടി ജീവനക്കാർക്ക് നേരെയുള്ള കോർപ്പറേറ്റ് ചൂഷണത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പരാമർശത്തിൽ നിർമല സീതാരാമൻ മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Continue Reading