ചന്ദ്രനില്‍ ആണവ നിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ

മോസ്‌കോ: ചന്ദ്രനില്‍ ആണവ നിലയം സ്ഥാപിക്കാനൊരുങ്ങി റഷ്യ. 500 കിലോവാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാനാവുന്ന ചെറിയ ആണവോര്‍ജ നിലയം നിര്‍മിക്കാനാണ് പദ്ധതിയെന്ന് റഷ്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനായ റോസറ്റോം മേധാവി അലക്‌സി ലിഖാച്ചെ പറഞ്ഞു. വിവിധ അന്തര്‍ ദേശീയ ബഹിരാകാശ പദ്ധതികള്‍ക്ക് അടിത്തറ പാകാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. പദ്ധതിയുമായി സഹകരിക്കാന്‍ ഇന്ത്യയും ചൈനയും താല്‍പര്യം അറിയിച്ചതായും ഈസ്റ്റേണ്‍ എക്കോണമിക് ഫോറത്തില്‍ അലക്‌സി ലിഖാച്ചെ വ്യക്തമാക്കി. തങ്ങള്‍ ചന്ദ്രനില്‍ ആണവോര്‍ജ നിലയം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും പ്രഖ്യാപിച്ചിരുന്നു. […]

Continue Reading