സിനിമയ്ക്ക് നെഗറ്റിവ് റിവ്യു ചെയ്ത യൂട്യൂബ് വ്ലോഗറെ ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തി നിർമാതാവ്

കൊച്ചി: സിനിമയ്ക്ക് നെഗറ്റിവ് റിവ്യു ചെയ്ത യൂട്യൂബ് വ്ലോഗറെ ഫോണ്‍ വിളിച്ച്‌ നിർമാതാവ് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. ‘ബാഡ് ബോയ്സ്’ നിർമിച്ച എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് വ്ളോഗറെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. റിവ്യു യൂട്യൂബില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും ഏബ്രഹാം മാത്യു പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. വ്ലോഗർ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോണ്‍ റെക്കോർഡിങ് പുറത്തു വിട്ടിരിക്കുന്നത്. “റിവ്യൂ നീക്കം ചെയ്തില്ലെങ്കില്‍ രാവിലെ […]

Continue Reading

ചലച്ചിത്ര മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: ചലച്ചിത്ര മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഒക്ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന എല്ലാ സിനിമകളിലും നിര്‍ബന്ധമായും കരാര്‍ ഉറപ്പാക്കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഫെഫ്ക, അമ്മ എന്നീ സംഘടനകള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ ഒരു ലക്ഷം രൂപയിലധികം വേതനമുള്ള തൊഴിലാളികള്‍ക്കാണ് കരാര്‍ ബാധകമായിരുന്നത് എന്നാല്‍ എല്ലാ തൊഴിലാളികള്‍ക്കും കരാര്‍ ഉറപ്പാക്കണമെന്നാണ് പുതിയ തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ തുടങ്ങുന്ന എല്ലാ സിനിമകളിലും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും സേവനവേതന […]

Continue Reading

കുഞ്ചാക്കോ ബോബൻ- അമല്‍ നീരദ് കൂട്ടുകെട്ടിൽ ആദ്യചിത്രം; ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍

അമല്‍ നീരദ് ചിത്രം ബോഗയ്ന്‍വില്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരാണ് പുതിയ പോസ്റ്ററില്‍ ഉള്ളത്. ട്രിയോ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുമ്പ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി ശ്രിന്ദ, വീണ നന്ദകുമാര്‍, ഷറഫുദ്ദീന്‍ എന്നിവരുടെ പോസ്റ്ററാണ് പങ്കുവെച്ചത്. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബോഗയ്ന്‍വില്ല. […]

Continue Reading

‘ജീവൻ’ ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

ഷിബു ചക്രവർത്തിയുടെ രചനയിൽ ഗോപി സുന്ദർഈണം പകർന്ന ‘ജീവൻ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സത്യം ഓഡിയോസ് ആണ് ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. രചന സംവിധാനം. വിനോദ് നാരായണൻ. ഡി ഒ പി. സിനു സിദ്ധാർത്ഥ്. ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സുനിൽ പണിക്കർ,വിഷ്ണു വിജയൻ എന്നിവരാണ്. എഡിറ്റിംഗ് ബാബു രത്നം. ട്രെയിലർ കട്സ് ഡോൺ മാക്സ്. കോസ്റ്റ്യൂമർ വീണ അജി. മേക്കപ്പ് അനിൽ നേമം. ആർട്ട് ഡയറക്ടർ രജീഷ് […]

Continue Reading

അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക്; സുരേഷ്‌ഗോപിയുടെ നായികയായി

സുരേഷ് ഗോപിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. ഓണം കഴിഞ്ഞ് ചിത്രീകരണം തടങ്ങാനുള്ള പ്ലാനിലാണുള്ളതെന്നും പാർട്ടിയുടെ അനുമതി ഉടൻ കിട്ടുമെന്നും സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ പുറത്ത് വരുന്ന വിവരം അനുസരിച്ച്‌ സുരേഷ് ഗോപിയുടെ നായികയായി തെന്നിന്ത്യൻ താരസുന്ദരിയായ അനുഷ്ക ഷെട്ടി എത്തുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന ചിത്രത്തില്‍ അനുഷ്ക പ്രധാനവേഷം ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ ഔദ്യോഗിക അറിയിപ്പിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

Continue Reading

മിന്നൽ മുരളിയുടെ കഥയും കഥാപാത്രങ്ങളും കലാസൃഷ്ടികൾക്കുപയോഗിക്കരുത്: വിലക്കുമായി കോടതി

മിന്നൽ മുരളി സിനിമയുടെ കഥയും കഥാപാത്രങ്ങളും ഉപയോ​ഗിച്ചുളള മറ്റെല്ലാ കലാസൃഷ്ടികളും വിലക്കി എറണാകുളം ജില്ലാ കോടതി. സിനിമയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ പരാതിയിലാണ് നടപടി. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന ‘ഡിറ്റക്ടീവ് ഉജ്വലൻ’ എന്ന സിനിമയുടെ നിർമാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിനാണ് പകർപ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിർദേശം നൽകിയിരിക്കുന്നത്. മിന്നൽ മുരളിയിലെ കഥാപാത്രങ്ങളുടെ സ്പിൻ ഓഫ് ഉൾപ്പെടെ വിവിധ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള മിന്നൽ മുരളി യൂണിവേഴ്സ് നേരത്തെ നിർമാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിരുന്നു.

Continue Reading

ചരിത്രവിജയം കൈയ്യടക്കി ‘ദേവദൂതൻ’ അൻപതാം ദിവസത്തിലേക്ക്

ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര വിജയവുമായി ദേവദൂതൻ അൻപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. റീ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോൾ കേരളത്തിനകത്തും പുറത്തുമായി മുപ്പതോളം തീയേറ്ററുകളിലായി റിലീസ് തുടരുകയാണ്. പ്രദർശനത്തിനൊപ്പം തന്നെ മറ്റ് ഭാഷകളിലടക്കം റീ റിലീസ് ചിത്രങ്ങളുടെ കളക്ഷൻ റിപ്പോട്ടുകളെ പിന്നിലാക്കുകയും ചെയ്തു എന്നതാണ് റിപ്പോർട്ട്. കേരളത്തിന് പുറേമേ ജി.സി.സി, തമിഴ്‌നാട്, ബാംഗ്ലൂർ എന്നിവിടങ്ങളിലും ഏറ്റവും മികച്ച റീ റിലീസ് ഗ്രോസ്സർ ആയി മാറിയിരിക്കുകയാണ് ദേവദൂതൻ. വിജയത്തിനപ്പുറം മിന്നും ജയത്തിന്റെ മധുരത്തിലാണ് ചിത്രത്തിന്റെ താരങ്ങളും അണിയറ […]

Continue Reading

ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല; ആരോപണം നിഷേധിച്ച് രേവതി

സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. ‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ എനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല’ എന്നായിരുന്നു രേവതിയുടെ മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി […]

Continue Reading

ദിലീപിന്റെ 150-മത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു.

ദിലീപിന്റെ 150-മത്തെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്‌, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ D-150 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് പൂർത്തീകരിച്ചത്..ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. . അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പുറത്തിറങ്ങും എന്നാണ് സൂചനകൾ. ഒരു ഫാമിലി കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിൻസ് എന്ന […]

Continue Reading

പുതിയ ഭരണസമിതി രണ്ട് മാസത്തിനുള്ളിൽ: അമ്മ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ നടന്ന വെളിപ്പെടുത്തലുകളിലെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അമ്മയുടെ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ചു. വിമര്‍ശിച്ചതിനും തിരുത്തിയതിനും നന്ദിയെന്നും നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പ്പുള്ള പുതിയ നേതൃത്വം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും അമ്മ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നും കുറിപ്പില്‍ പറയുന്നു.

Continue Reading