ട്രെൻഡിങ് ‘മാർപാപ്പ’ വീഡിയോ ഗാനം പുറത്തിറങ്ങി; പ്രതീക്ഷകൾ വാനോളമുയർത്തി ‘മാർക്കോ’ വരുന്നു

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ റിലീസ് ചെയ്യുന്നതിന് മുന്‍പ് വന്‍ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ആക്ഷൻ ഭാവത്തിലുമാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതു വരെ വന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് ആയി മാർക്കോയുടെ പ്രോമോ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികൾക്ക് സയീദ് […]

Continue Reading

ലക്കി ഭാസ്കർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല, മലയാളികളുടെ പ്രിയപ്പെട്ട ഡീക്യുവിന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ഒടിടി റിലീസിനെത്തുന്നു. ദീപാവലി ദിനമായ ഒക്ടോബർ 31ന് ആണ് ചിത്രം പ്രദർശനത്തിനെത്തിയത്. തന്‍റെ കരിയറിലെ ആദ്യ നൂറുകോടി കൂടിയാണ് ദുൽഖർ ലക്കി ഭാസ്കറിലൂടെ അടിച്ചെടുത്തത്. 1980കളിൽ കോടീശ്വരനായി മാറുന്ന ബാങ്കറായ ഭാസ്‌കർ കുമാർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ ഭാസ്‌കറിൻ്റെ ഭാര്യ സുമതിയായി മീനാക്ഷി ചൗധരിയാണ് വേഷമിട്ടിട്ടുള്ളത്. കൂടാതെ റുംകി, സച്ചിൻ ഖേദേക്കർ, മാനസ ചൗധരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ […]

Continue Reading

“ഒരുമ്പെട്ടവൻ “ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

നിസ്സാർ മാമുക്കോയ അവതരിപ്പിക്കുന്ന എസ് എച്ച് ഒ ജോൺ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത് ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി,ഡയാന ഹമീദ്,ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിച്ച് സുജീഷ് ദക്ഷിണകാശിയും ഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന “ഒരുമ്പെട്ടവൻ ” എന്ന ചിത്രത്തിന്റ ഒഫീഷ്യൽ ക്യാരക്ടർ പോസ്റ്റർ റിലീസായി. നിസ്സാർ മാമുക്കോയ അവതരിപ്പിക്കുന്ന എസ് എച്ച് ഒ ജോൺ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. സുധീഷ്,ഐ എം വിജയൻ,,സുനിൽ […]

Continue Reading

തിരിച്ചുവരവിൽ ശക്തമായ കഥാപാത്രവുമായി സംഗീത ! ‘ആനന്ദ് ശ്രീബാല’യ്ക്ക് കയ്യടി

വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. അർജ്ജുൻ അശോകൻ എന്ന നടൻ തൻ്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. എന്നാൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മറ്റൊരു കഥാപാത്രവും കൂടിയുണ്ട് ആനന്ദ് ശ്രീബാലയിൽ, സംഗീത മാധവൻ നായർ അവതരിപ്പിച്ച ശ്രീബാല. 1980-90 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുഗു സിനിമകളിൽ നിറസാന്നിധ്യമായിരുന്ന താരമാണ് സംഗീത മാധവൻ […]

Continue Reading

പ്രേക്ഷക മനസിൽ നിഗൂഢത നിറച്ച് ‘സൂക്ഷ്മദർശിനി’ ട്രെയിലർ

പ്രേക്ഷകർ കാത്തിരുന്ന ബേസിൽ ജോസഫ്, നസ്രിയ നസീം കോംബോ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ട്രെയിലർ പുറത്തിറങ്ങി. അയൽക്കാരായ മാനുവലിന്റെയും പ്രിയദർശിനിയുടെയും കഥ പറയുന്ന ട്രെയ്‌ലർ ആദ്യം രസകരമായാണ് തുടങ്ങുന്നതെങ്കിലും പിന്നീട് സീരിയസ് ടോണിലേക്ക് മാറുന്നത് കാണാം. ചിത്രം നവംബർ 22ന് തിയറ്ററുകളിലെത്തും. അൽപം ദുരൂഹത നിറയുന്ന ബേസിലിന്‍റെ കഥാപാത്രത്തെ നിരീക്ഷിക്കുന്ന അയൽക്കാരിയുടെ റോളിലാണ് നസ്രിയ എത്തുന്നത്. നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം? എന്നൊരു ചോദ്യവും ട്രെയിലറിലുണ്ട്. ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും, […]

Continue Reading

പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കാന്‍ ‘ആനന്ദ് ശ്രീബാല’ നാളെ മുതല്‍ പ്രദര്‍ശനത്തിന്

പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകള്‍ നിര്‍മ്മിച്ച് മലയാള സിനിമ നിര്‍മ്മാണ മേഖലയില്‍ ആധിപത്യം സ്ഥാപിച്ച നിര്‍മ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. തിയറ്ററുകളില്‍ ഓളം സൃഷ്ടിച്ച് ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും നിര്‍മ്മാണത്തിലൂടെ മലയാള സിനിമ ഇന്റസ്ട്രിയിലും പ്രേക്ഷക മനസ്സുകളിലും ഒരുപോലെ സ്ഥാനം പിടിച്ചു. 2019-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രം ‘ആഫ്റ്റര്‍ മിഡ്‌നൈറ്റ്’ലൂടെ നിര്‍മ്മാണത്തിന് തുടക്കമിട്ട കാവ്യ ഫിലിം കമ്പനിയുടെ രണ്ടാമത്തെ ചിത്രം മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘മാമാങ്കം’ആണ്. ‘നൈറ്റ് ഡ്രൈവ്’, […]

Continue Reading

തമിഴകത്തും വമ്പൻ ഹിറ്റ്! ദുൽഖറിന്റെ ലക്കി ഭാസ്കറിന് മികച്ച പ്രതികരണം

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ തമിഴ്നാട്ടിലും വമ്പൻ ഹിറ്റ്. റിലീസായി വെറും പന്ത്രണ്ട് ദിവസംകൊണ്ട് ചിത്രം തമിഴ്‌നാട്ടിൽ നിന്ന് 10 കോടിയിലധികം രൂപ നേടിയതായാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ശിവകാർത്തികേയൻ ചിത്രം അമരൻ മുന്നേറുമ്പോഴാണ്‌ ലക്കി ഭാസ്കർ മത്സരം മുറുക്കുന്നത് എന്നതാണ് ശ്രദ്ധേയം. മലയാള ത്തിലും തെലുങ്കിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.അതേസമയം ലക്കി ഭാസ്കർ ഗ്ലോബൽ കളക്ഷനിൽ ചിത്രം അധികം വൈകാതെ തന്നെ 100 കോടി എന്ന […]

Continue Reading

നിഗൂഢതകൾ നിറഞ്ഞ മീശ ഫസ്റ്റ് ലുക്ക്‌പോസ്റ്റർ പുറത്തിങ്ങി !!

തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘വികൃതി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘മീശ.’ യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഏറെ ദുരൂഹതകൾ ഒളിപ്പിക്കുന്ന ഒരു പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഒരു ത്രില്ലറാണ് ചിത്രം എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ […]

Continue Reading

ആനന്ദ് ശ്രീബാലയുടെ ത്രില്ലിംഗ് ടീസർ പുറത്തിറങ്ങി

മാളികപ്പുറം,2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്ന്  പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് ‘ആനന്ദ് ശ്രീബാല ‘. അർജുൻ അശോകനും അപർണ്ണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ്. സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. മാളികപ്പുറം എന്ന മെഗാ ഹിറ്റിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവ്വഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. […]

Continue Reading

കവിയൂർ പൊന്നമ്മ അന്തരിച്ചു⁩

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 700 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ചുനാളായി സിനിമാജീവിതത്തിൽ നിന്ന് മാറി വിശ്രമജീവിതം നയിക്കുകയായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെത്തിയ പൊന്നമ്മ പ്രമുഖരായ അനേകം അഭിനേതാക്കളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള നാടക വേദികളിലും പൊന്നമ്മ ഒരു പ്രത്യേക സ്ഥാനം പിടിച്ചിരുന്നു. 2011 ൽ ഭർത്താവിന്‍റെ മരണശേഷം പറവൂരിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മകൾ അമേരിക്കയിലാണ്. മകള്‍ […]

Continue Reading