ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സിനിമാ സമരം

കൊച്ചി: ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് സമരം. അതേസമയം സിനിമാ നിര്‍മാണം പ്രതിസന്ധിയാലായിട്ടും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. അതുപോലെ തന്നെ അഭിനേതാക്കള്‍ പ്രതിഫലം കുറച്ചില്ലെങ്കില്‍ സിനിമ നിര്‍മാണം നിര്‍ത്തിവെക്കേണ്ടി […]

Continue Reading

വി‍ജയത്തിന്റെ സർക്കീട്ട് തുടരാൻ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്”

ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ പ്രേക്ഷകർക്ക് മുന്നിലെത്തി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ ആഗോള റിലീസായെത്തും. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ഈ എട്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാണത്തിൽ ഫ്ളോറിന്‍ ഡൊമിനിക്കും പങ്കാളിയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം ആസിഫ് അലി അഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ സർക്കീട്ട്’. ആസിഫ് അലിയും ഒരു ബാലതാരവും തമ്മിൽ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന […]

Continue Reading

‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ വീഡിയോ ഗാനം പുറത്ത്

മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സി’ലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘ഈ രാത്രി നമ്മളിൽ ഉന്മാദം നിറയും’ എന്ന വരികളോടെയാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി, ഗോകുൽ സുരേഷ് എന്നിവർ ചേർന്ന് ആടിപാടുന്ന ദൃശ്യങ്ങളാണ് ഈ ഗാനത്തിലുള്ളത്. മമ്മൂട്ടിയുടെ രസകരമായ നൃത്ത ചുവടുകളും ഗാനത്തിൻ്റെ ഹൈലൈറ്റ് ആണ്. വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി […]

Continue Reading

50 കോടി ക്ലബ്ബില്‍ ഇടം നേടി രേഖാചിത്രം; വിജയക്കുതിപ്പ് തുടരുന്നു

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സിനിമാപ്രേമികള്‍ക്ക് മികച്ച തിയേറ്റര്‍ വിരുന്നൊരുക്കിയ ചിത്രം ഇപ്പോൾ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. കിഷ്കിന്ധ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് “രേഖാചിത്രം”. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ചിത്രം […]

Continue Reading

ടോവിനോ – അനുരാജ് മനോഹർ ചിത്രം; ‘നരിവേട്ട’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ഈ […]

Continue Reading

‘മച്ചാന്റെ മാലാഖ’ റിലീസ് ഫെബ്രുവരി 27ന്

അബാം മൂവീസിൻ്റ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്നപുതിയ ചിത്രം “മച്ചാന്റെ മാലാഖ” യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.അബാം        മൂവീസിന്റെ പുതുവർഷ റിലീസായി ഫെബ്രുവരി 27ന് ചിത്രം തീയറ്ററുകളിൽ എത്തും.അബാം മൂവീസിന്റെ പതിമൂന്നാമത്തെ ചിത്രം കൂടിയാണിത് ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ ആണ് നായകൻ.നായിക നമിത പ്രമോദ് . ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്നറായാണ് ചിത്രം. സൗബിനും നമിതയും ചേർന്നുള്ള ഒരു സേവ് ദ […]

Continue Reading

വെള്ളിത്തിരയിലേക്ക് രഹനയുടെ തിരിച്ചുവരവ് ‘ഇഴ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

ഇഴ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർനടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷമാണ് നായികയായി തിരിച്ചു വരുന്നത്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആലുവ,പെരുമ്പാവൂർ,തുരുത്ത്,തട്ടുപാറ തുടങ്ങിയ പ്രദേശങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷൻ. ചിത്രത്തിന്റെ ടൈറ്റിൽ […]

Continue Reading

പ്രൊഫസർ അമ്പിളിയായി ജഗതി; തരംഗമായി ‘വല’ ക്യാരക്ടർ പോസ്റ്റർ

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ എന്ന അമ്പിളിചേട്ടൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ എത്താനൊരുങ്ങുന്നു. 2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത അദ്ദേഹം ‘വല’ എന്ന സിനിമയിലെ ‘പ്രൊഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് 2025-ൽ അതിഗംഭീര തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. നാളുകളായി മലയാള സിനിമയിൽ അദ്ദേഹത്തെ മിസ്സ് ചെയ്യാത്തവരായി ആരുമുണ്ടാകില്ല. മലയാളികൾ അത്രയധികം ഹൃദയത്തോട് ചേർത്ത് ഒരു മുഖമാണ് ജഗതി ശ്രീകുമാറിന്‍റേത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ 73-ാം […]

Continue Reading

മമ്മൂട്ടിയുടെ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’ റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’. ന്യൂയെർ ആശംസകൾ അറിയിച്ച് മമ്മൂട്ടി പങ്കുവെച്ച പോസ്റ്റാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരമാണ് മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിൽ ഉള്ളത് . ജനുവരി 23 നു ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. പുതുവർഷ ആശംസകൾ നേർന്ന് കൊണ്ടാണ് ഇക്കാര്യം പങ്കുവെച്ചത്. എല്ലാവർക്കും ഹാപ്പി ന്യൂയെർ എന്നാണ് മമ്മൂട്ടി പങ്കുവെച്ചത്.അതേസമയം ചിത്രം ഉടനെത്തും എന്ന് […]

Continue Reading

‘ദി മലബാർ ടെയിൽസ്’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി ചിത്രമായ ദി മലബാർ ടെയിൽസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പനാണ് ചിത്രത്തിന്റെ നിർമ്മാതാവ്. പ്രശസ്തരായ 10 സംവിധായകരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ&പ്രൊഡക്ഷൻ കൺട്രോളർ ഡോക്ടർ പ്രീത അനിൽ. എഡിറ്റിംഗ് &അസോസിയറ്റ് ഡയറക്ടർ എ. കെ അനുപ്രിയ തുടങ്ങി ഒരു കുടുംബത്തിലെ നാലുപേർ സംയുക്തമായി ഒരു സിനിമയ്ക്ക് […]

Continue Reading