കേരള ടൂറിസത്തിന്റെ നവീകരിച്ച വെബ്‌സൈറ്റ് പുറത്തിറക്കി മന്ത്രി മുഹമ്മദ് റിയാസ്

 അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് (www.keralatourism.org) ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. 20-ലധികം ഭാഷകളില്‍ കേരളത്തിന്റെ അതുല്യമായ ടൂറിസം ആകര്‍ഷണങ്ങളും ഉത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണിത്.   നവീകരിച്ച വെബ്‌സൈറ്റ് കേരള ടൂറിസത്തിന് പുതിയ ചുവടുവയ്പാണെന്നും ടൂറിസം മേഖലയിലെ മത്സരം നേരിടുന്നതില്‍ ഇത് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയില്‍ കേരളം മത്സരിക്കുന്നത് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളോടല്ല, ടൂറിസം വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നാലോ അഞ്ചോ പ്രധാന […]

Continue Reading

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റി, ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറി; മന്ത്രി മുഹമ്മദ് റിയാസ്

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റിയെന്നും ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മതവർഗീയ പ്രസ്ഥാനങ്ങളുമായി കൈകോർത്ത് അപകടരമായ നീക്കമാണ് നടത്തിയതെന്നും ദയനീയമായ പരാജയത്തിൽ നിന്ന് ബിജെപിയെ രക്ഷിച്ചത് പ്രതിപക്ഷ നേതാവാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. കേരളത്തിൻ്റെ മണ്ണിൽ ജമാഅത്തി ഇസ്ലാമിക്ക് വളരാൻ സൗകര്യം എപ്പോഴും യുഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണ്. യുഡിഎഫ് അധികാരത്തിൽ ഇരിക്കുകയാണെങ്കിൽ മത ധ്രുവീകരണം നടത്താൻ സൗകര്യമാണെന്നും മന്ത്രി പറഞ്ഞു.

Continue Reading

പാലക്കാട് എല്‍ഡി എഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിന്റെ മറ്റൊരു വേര്‍ഷനായി പാലക്കാട് മാറും. വിവാദങ്ങള്‍ വോട്ടിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ട്. സംഘടനാ പ്രവര്‍ത്തനം നല്ല നിലയില്‍ നടന്നു. പാലക്കാടിന് പുറമേ ചേലക്കരയിലും വയനാടും മികച്ച മുന്നേറ്റമുണ്ടാകും. പ്രാണികളുടെ വലിയ മാര്‍ച്ച് എല്‍ഡിഎഫിലേയ്ക്ക് ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയായി മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

Continue Reading