മൈ​​ക്രോസോഫ്റ്റ് തകരാറ്: എയർപോർട്ട് സംവിധാനങ്ങൾ സാധാരണ നിലയിലായെന്ന് വ്യോമയാന മന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിലെ എയർലൈൻ സംവിധാനങ്ങൾ ശനിയാഴ്ച പുലർച്ച മൂന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. മൈക്രോസോഫ്റ്റ് തകരാർ വിവിധ വിമാന സർവീസുകളെ ബാധിച്ചിരുന്നു. യാത്രാ ക്രമീകരണങ്ങളും റീഫണ്ട് നടപടികളും ശ്രദ്ധിക്കുന്നു​ണ്ടെന്ന് വ്യോമയാന മന്ത്രി രാം മോഹൻ റായിഡു പറഞ്ഞു. ‘പുലർച്ച മൂന്ന് മുതൽ എയർപോർട്ടുകളിലെ എയർലൈൻ സംവിധാനങ്ങൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നുണ്ട്. വിമാന സർവീസുകൾ സുഗമമായാണ് നടക്കുന്നത്. ഇന്നലത്തെ തടസ്സങ്ങൾ പ്രവർത്തനത്തെ ബാധിച്ചിരുന്നു. പടിപടിയായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ്. ഇന്ന് ഉച്ചയോടെ […]

Continue Reading