മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

മലപ്പുറം: മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. കോഡൂര്‍ പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12ന് ഹരിത കര്‍മ്മ സേനയുടെ എട്ടു സ്ത്രീകള്‍ ഈ സമയം കേന്ദ്രത്തിലുണ്ടായിരുന്നു. മാലിന്യ കേന്ദ്രത്തിനകത്തേക്ക് പുറത്ത് നിന്ന് തീ പടരുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു.ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്.

Continue Reading

പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്ക്

മലപ്പുറം: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. മദം ഇളകി ഇടഞ്ഞ ആന തൂക്കിയെറിഞ്ഞ ആൾക്ക് ​ഗുരുതരപരിക്ക്. ഇയാൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം. പുലർച്ചെ 2.15 ഓടെയാണ് ഇടഞ്ഞ ആനയെ തളച്ചത്. ആന ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നിരവധിപേര്‍ക്ക് പരിക്കേറ്റത്. പാപ്പാൻ ഇടപെട്ട് ആനയെ തളച്ചതോടെ കൂടുൽ അപകടം ഒഴിവായി. 28 ആളുകൾക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Continue Reading

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ കോളനയിലെ മണി (37)യാണ് കൊല്ലപ്പെട്ടത്. വനപ്രദേശമായ മാഞ്ചീരി വട്ടികല്ല് വെച്ചാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഒപ്പം ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടു.പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കാർ വിഭാഗത്തിൽ പെട്ടയാളാണ് മണി.

Continue Reading

മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച;ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തിയാണ് സ്വര്‍ണം കവര്‍ന്ന് കൊണ്ടുപോയത്. ഇന്നലെ രാത്രിയാണ് സംഭവം. കട അടച്ച ശേഷം സ്‌കൂട്ടറില്‍ പോകുകയായിരുന്നു യൂസഫും ഷാനവാസും. ജൂബിലി ജംഗ്ഷന് സമീപത്ത് എത്തിയപ്പോള്‍ മഹീന്ദ്ര കാറില്‍ എത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം സംഘം കവരുകയും […]

Continue Reading

മലപ്പുറത്ത് വീടിനുമുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു

മലപ്പുറം: എടവണ്ണ ആരംതൊടിയിൽ വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു. ഥാർ, ബൊലേറൊ എന്നീ വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. പുലർച്ചെ മൂന്ന് മണിക്കാണ് തീപിടിത്തം. ആരംതൊടിയിൽ അഷ്റഫിന്റെ വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാറുകളാണ് കത്തിനശിച്ചത്. ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തി കാർപോർച്ചിൽ നിർത്തിയിട്ടിരുന്നതായിരുന്നു വാഹനങ്ങൾ. തീപിടിത്തത്തിൽ വീടിനും കേടുപാടുകൾ സംഭവിച്ചു. ആരെങ്കിലും തീയിട്ടതാണോ എന്ന് സംശയമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ എടവണ്ണ പൊലീസിൽ പരാതി നൽകി.

Continue Reading

പുഴുശല്യം;ഹയർ സെക്കണ്ടറി സ്‌കൂളിൽ സമരവുമായി വിദ്യാർഥികൾ

മലപ്പുറം: തിരൂർ ബിപി അങ്ങാടി ഗവൺമെന്റ് വെക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സമരവുമായി വിദ്യാർഥികൾ. സ്‌കൂളിൽ വേണ്ടത്ര ഭൗതിക സൗകര്യങ്ങൾ ഇല്ലെന്ന് ആരോപിച്ചാണ് വിദ്യാർഥികളുടെ സമരം. കുട്ടികളുടെ ഭക്ഷണത്തിൽ പുഴു വീണു. ഓട് ഇട്ട ക്ലാസ് മുറികളിൽ പുഴു ശല്യം രൂക്ഷമെന്നാരോപിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. കുട്ടികൾ സ്കൂളിന് സമീപത്തെ റോഡ് ഉപരോധിക്കുന്നു.

Continue Reading

മലപ്പുറത്ത് നിപ ബാധ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു

മലപ്പുറത്തെ 15 വയസ്സുകാരന് ചെള്ളുപനി സ്ഥിരീകരിച്ചു. ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടി, നിലവിൽ കോഴിക്കോട് ആശുപത്രയിൽ ചികിത്സയിലാണ് .കുട്ടിയുടെ നില അതീവ ഗുരുതരമായിത്തന്നെ തുടരുകയാണ്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ആയിരിന്നു ആദ്യം കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. പെരിന്തൽമണ്ണയിൽ നടന്ന ടെസ്റ്റിൽ കുട്ടിക്ക് ചെള്ളുപനി ആണ് എന്ന സ്ഥിരീകരണമാണ് വന്നിട്ട് ഉള്ളത്.മസ്തിഷ്കജ്വരത്തെ തുടർന്ന് കോഴിക്കോട മിംസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിക്കുകയായിരുന്നു.നിപ രോഗബാധ സംശയിച്ചതിനെ തുടർന്ന് സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വന്ന സ്ഥിരീകരണം […]

Continue Reading

പൊട്ടി വീണ വൈദ്യുത ലൈൻ ശരിയാക്കാൻ കുത്തിയൊഴുകുന്ന തോട്ടിലിറങ്ങി കെഎസ്ഇബി ജീവനക്കാരന്‍റെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം

മലപ്പുറം:കനത്ത മഴയില്‍ പൊട്ടി വീണ വൈദ്യുത ലൈൻ ശരിയാക്കാൻ കുത്തിയൊഴുകുന്ന തോട്ടിലിറങ്ങി കെഎസ്ഇബി ജീവനക്കാരന്‍റെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം. തോട്ടില്‍ വീണ വൈദ്യുത കമ്പി കുത്തിയൊലിക്കുന്ന വെള്ളത്തിലിറങ്ങി നീക്കം ചെയ്താണ് ലൈൻമാൻ അപകമൊഴിവാക്കിയത്. മലപ്പുറം വണ്ടൂരിന് സമീപമുള്ള പോരൂര്‍ താളിയംകുണ്ട് കാക്കത്തോടിന് കുറുകെയുള്ള വൈദ്യുത ലൈനാണ് പൊട്ടി വീണത്.ഈ വൈദ്യുത ലൈൻ ശരിയാക്കുന്നതിനായി പൊട്ടി വീണ വൈദ്യുത കമ്പി പുറത്തേക്ക് എടുക്കുന്നതിനായാണ് കെഎസ്ഇബി വാണിയമ്പലം സെക്ഷൻിലെ ലൈൻമാൻ സജീഷ് സ്വമേധയാ കുത്തിയൊലിക്കുന്ന തോട്ടിലേക്ക് ഇറങ്ങിയത്. തോടിന്‍റെ മധ്യഭാഗത്തായി പാറക്കെട്ടില്‍ […]

Continue Reading

എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു

മലപ്പുറം: എച്ച് 1 എന്‍ 1 (H1N1) വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ലക്ഷണങ്ങൾ… പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്. ചികിത്സാരീതികൾ… രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. […]

Continue Reading

ശക്തമായ ഇടിമിന്നലിൽ വാഴയൂരിൽ വീട് തകർന്നു

മലപ്പുറം: ശക്തമായ ഇടിമിന്നലിൽ വാഴയൂരിൽ വീട് തകർന്നു. തൃക്കോവിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സമീപത്തെ ഗിരിജയുടെ വീടിനാണു കേടുപാടുകള്‍ സംഭവിച്ചത്. ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്‍റെ ഓഫിസ് മുറിയുടെ ജനൽ, വാതിൽ എന്നിവ തകർന്നു. ജനൽപൊളി മൂന്ന് മീറ്റർ ദൂരേക്ക് തെറിച്ചു. വൈദ്യുതിലൈനും കത്തി വീണു. അപകടത്തില്‍ ആർക്കും പരിക്കില്ല.

Continue Reading