മഹാനവമി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ പൊതുഅവധി

തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൂജ വെയ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്.

Continue Reading