മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് വായ്പ; കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍
മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയുള്ള പ്രചാര വേലയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോട്ടയത്തെ റാഗിംഗ് സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എന്നതിനപ്പുറത്ത് എസ്എഫ്‌ഐയെ ക്രൂശിക്കുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. രണ്ട് കേസുകളിലായി വന്ന സിബിഐ കണ്ടെത്തല്‍ മാധ്യമങ്ങളുടെ കള്ള പ്രചാരവേല തുറന്നുകാട്ടുന്നത് ആയിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് വേണ്ടി കേന്ദ്ര ബജറ്റിലും ബജറ്റിനു പുറത്തുമായി നിരവധി നിവേദനം […]
Continue Reading