എൽ ജി ബി ടി ക്യൂ കമ്മ്യൂണിറ്റിക്കും ഇനി ജോയിന്റ് ബാങ്ക് അക്കൗണ്ട്; നിയന്ത്രണങ്ങൾ ഒഴിവാക്കി കേന്ദ്രം

എൽജിബിടിക്യൂ കമ്മ്യൂണിറ്റിയിലുള്ളവർക്ക് പങ്കാളിയുമായി ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ഒഴുവാക്കി കേന്ദ്രസർക്കാർ. ഇപ്പോൾ അവർക്ക് ബാങ്ക് അക്കൗണ്ട് തുറക്കാമെന്നും അവരുടെ പങ്കാളികളെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ഗുണഭോക്താക്കളായി നാമനിർദേശം ചെയ്യാമെന്നുമാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ക്വിയർ ബന്ധങ്ങളിലുള്ളവർക്ക് അവരുടെ പങ്കാളിയെ നോമിനിയാക്കുകയും ഉടമ മരിച്ച് പോകുകയാണെങ്കിൽ ബാങ്ക് അക്കൗണ്ടിന്റെ ഇടപാടുകളെല്ലാം പങ്കാളിക്ക് ചെയ്യുകയും ചെയ്യാവുന്നതുമാണ്. സ്വവർഗ വിവാഹങ്ങൾക്ക് നിയമാനുമതി നിഷേധിച്ചിട്ടുണ്ടെങ്കിലും ക്വിയർ കമ്മ്യൂണിറ്റിയിലുള്ള ആളുകൾക്ക് പല ആനുകൂല്യങ്ങളും ഇപ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. റേഷൻ കാർഡ് പോലുള്ള രേഖകളിൽ […]

Continue Reading