കൂവൈത്തിൽ ഭൂചലനം; റിക്ടർ സ്കെയിൽ 3.2 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കൂവൈത്തിൽ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‌വർക്കാണ് രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രതയുള്ള ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയിൽ 13 കിലോമീറ്റർ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

Continue Reading

നരേന്ദ്രമോദി കുവൈത്തിൽ; ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത് 43 വർഷത്തിനുശേഷം ഇതാദ്യം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ എത്തി. പ്രധാനമന്ത്രിക്ക് അമീരി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ കുവൈത്ത് ഭരണാധികാരികൾ സ്വീകരിച്ചു. നരേന്ദ്രമോദി, ഇന്ന് വൈകുന്നേരം നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി മീറ്റിങ്ങിലും വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ തൊഴിലാളികൾ അധിവസിക്കുന്ന തൊഴിലാളി ക്യാമ്പുകളും പ്രധാനമന്ത്രി സന്ദർശിക്കും. 43 വർഷത്തിനുശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ നിരവധി കരാറുകൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ […]

Continue Reading