കുന്നംകുളത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശ്ശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ തടത്താവിള ശിവനാണ് ഇടഞ്ഞത്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പൻ ഇന്ന് വൈകിട്ട് 6.40 നാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ അനുസരണക്കേട് കാട്ടുകയായിരുന്നു. ഏറെനേരം കുന്നംകുളം അഞ്ഞൂർ റോഡിലെ കോടതിപ്പടിയിൽ നിലയുറപ്പിച്ചു. പാപ്പന്മാരും എലിഫൻ്റ് സ്ക്വാഡും ചേർന്ന് ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.

Continue Reading

കുന്നംകുളം ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി

കുന്നംകുളം: കുന്നംകുളം ബസ് സ്റ്റാന്റില്‍ നിന്ന് മോഷണം പോയ ബസ് കണ്ടെത്തി. ബസിന്റെ പഴയ ഡ്രൈവര്‍ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് ബസ് ഗുരുവായൂര്‍ മേല്‍പ്പാലത്തിന് കീഴില്‍ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, രാത്രിയില്‍ മറ്റ് യാത്രാ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണ് പൊലീസ്.കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ നിന്നാണ് ബസ് മോഷണം പോയത്. കുന്നംകുളം-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷോണി ബസാണ് മോഷണം പോയത്. […]

Continue Reading

കുന്നംകുളത്ത് മസാജിംഗ് സെന്ററിന്റെ മറവിൽ പെൺവാണിഭം;നാല് പേർ പിടിയിൽ

കുന്നംകുളം:മസാജിംങ് സെൻ്ററിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘം പിടിയിൽ. കുന്നംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു സ്ഥാപനം. ഇന്ന് രാവിലെ ഗുരുവായൂർ എ.സി.പി. ടി.സ് സിനോജിൻ്റെ നിർദ്ദേശ പ്രകാരം പോലീസ് മസാജിങ് സ്ഥാപനത്തിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.അവിടെ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപന നടത്തിപ്പ് കാരുൾപ്പടെ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു .

Continue Reading