‘പൊലീസിന്റെ ഷോ’: കെഎസ്‌യു ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ മാർച്ച് നാളെ

കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ വിദ്യാർത്ഥികളെ നിരന്തരം ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. നാളെ രാവിലെ ശാസ്താംകോട്ട ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാർ യാതൊരു പ്രകോപനവും കൂടാതെ വിദ്യാർഥികളെ തല്ലി ചതിക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. പെൺകുട്ടികളെ ഉൾപ്പെടെ പൊലീസ് മർദ്ദിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ […]

Continue Reading

സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി പ്രത്യേക സർവകലാശാല വേണം;കെ.എസ്.യു

കൊച്ചി: സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി പ്രത്യേക സർവകലാശാല വേണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഇക്കാര്യത്തിലെ കെ.എസ്.യു നിലപാട് സംസ്ഥാന സർക്കാറിനെ അറിയിക്കും. കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന നിയമ വിദ്യാർഥികൾക്കായുള്ള ലോകോസ് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പല സർവകലാശാലകളും വിദ്യാർഥി വിരുദ്ധ സമീപനങ്ങളും തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ്. സെമസ്റ്റർ പരീക്ഷാ ഫലങ്ങൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കാൻ തയാറാകുന്നില്ലെന്ന് മാത്രമല്ല, പുനർമൂല്യനിർണയ ഫലങ്ങൾ വരുന്നതിന് മുമ്പായി സപ്ലിമെൻ്ററി പരീക്ഷക്കായുള്ള അപേക്ഷകൾ ക്ഷണിക്കുകയും ചെയ്യുന്നു. […]

Continue Reading

എം ജി യൂണിവേഴ്സിറ്റി സെനറ്റ് സ്റ്റുഡൻസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കെ എസ് യു ഭാരവാഹികൾക്ക് എസ് എഫ് ഐ മർദനം

കോട്ടയം : എം ജി യൂണിവേഴ്സിറ്റി സെനറ്റ് സ്റ്റുഡൻസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കെ എസ് യു ഭാരവാഹികൾക്ക് എസ് എഫ് ഐ മർദനം. പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെനറ്റിലേക്ക് മത്സരിക്കുന്ന കെ എസ് യൂ സംസ്ഥാന ഭാരവാഹി പ്രിയ സി പി, വിഷ്ണു, തുടങ്ങിയവർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിലും കള്ള വോട്ട് തടയാൻ ശ്രമിച്ചതിന്റെ പേരിലുമാണ് എസ് എഫ് ഐ പ്രവർത്തകർ പോളിംഗ് ബൂത്തിനു മുന്നിൽ […]

Continue Reading

പാലക്കാട് കെഎസ്‌യുവിൽ വിഭാഗീയത ശക്തം; കൂടുതൽ നേതാക്കളുടെ രാജിഭീഷണി

പാലക്കാട്‌: പാലക്കാട് ജില്ലയിലെ കെഎസ്‌യുവിൽ വിഭാഗീയത രൂക്ഷം. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഒരാളെ ഭാരവാഹി ആക്കിയതിലുള്ള പ്രതിഷേധമാണ് ജില്ലയിലെ കെഎസ്‌യുവിനെ പൊട്ടിത്തെറിയിലേക്ക് എത്തിച്ചത്. കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ അടക്കം സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലാ വൈസ് പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ട ആൾക്കെതിരെ നിരവധി പരാതികൾ സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നു. ഈ പരാതികൾ മുഖവിലയ്ക്കെടുക്കാതെ പ്രഖ്യാപനം നടത്തിയതിലുള്ള അമർഷം തുറന്നുകാട്ടിയായിരുന്നു ജില്ല പ്രസിഡന്റ് സംസ്ഥാന ജനറൽ സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ […]

Continue Reading