കെ.എസ്.ആര്‍.ടി.സി. ബസില്‍ വനിതാ കണ്ടക്ടറെ കയറിപ്പിടിച്ച വയോധികനെ പോലീസ് പിടികൂടി

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി. ബസില്‍ വനിതാ കണ്ടക്ടറെ കയറിപ്പിടിച്ച വയോധികനെ പോലീസ് പിടികൂടി. ഇലന്തൂര്‍ പൂക്കോട് സ്വദേശി കോശി (75) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ചെങ്ങന്നൂര്‍- പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ബസിലാണ് സംഭവം.കണ്ടക്ടര്‍ സീറ്റിന്റെ പിറകിലിരുന്ന ഇയാള്‍, ബസ് പത്തനംതിട്ട സെയിന്റ് പീറ്റേഴ്‌സ് ജങ്ഷനിലേക്ക് എത്തുമ്പോള്‍ കണ്ടക്ടറുടെ സമീപമെത്തി കയറിപിടിക്കുകയായിരുന്നു. ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടാന്‍ ശ്രമിച്ച ഇയാളെ ബസ്സില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Continue Reading