പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി
പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുതിരിക്കുന്നത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയത് ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി.250 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
Continue Reading